പെരുവന്താനം: മഴ കനത്തതോടെ മലയോര, കാർഷിക മേഖല ഉരുൾപൊട്ടൽ ഭീഷണിയിൽ.
ഇടുക്കി, കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. അംഗൻവാടികൾക്കും അവധി ബാധകം.
ഇടുക്കി, കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. അംഗൻവാടികൾക്കും അവധി ബാധകം.
കൊക്കയാർ, പെരുവന്താനം പഞ്ചായത്തിലെ മലയോരമേഖലയാണ് മണ്ണിടിച്ചൽ ഭീഷണി നേരിടുന്നത്. കൊടുകുത്തി മുതൽ കുട്ടിക്കാനം വരെയുള്ള ദേശീയപാതയിൽ മണ്ണിടിച്ചിലും ദുരിതമാകുകയാണ്. മണ്ണിടിച്ചിൽ ഉണ്ടായാൽ വാഹനങ്ങൾ തിരിച്ചുവിടാൻ സമാന്തര പാതയും ഇല്ല.
കുട്ടിക്കാനത്തിനും മുറിഞ്ഞപുഴയ്ക്കു താഴെയും തടസങ്ങൾ ഉണ്ടായാൽ ചെറിയ വാഹനങ്ങൾ കപ്പാലുവേങ്ങ- തെക്കേമല വഴി മുപ്പത്തഞ്ചാംമൈലിൽ എത്താം. മുപ്പത്തഞ്ചാംമൈലിനും പെരുവന്താനത്തിനുമിടയി ൽ ഗതാഗത തടസം ഉണ്ടായാൽ അഴങ്ങാട്- മേലോരം- ബോയിസ് വഴി മുണ്ടക്കയത്തെത്താം.ദേശീയപാതയ്ക്ക് വീതി വർധിപ്പിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
ജൂലൈ 12 വരെ കോട്ടയം ജില്ലയില്‍ പരക്കെ കനത്തമഴയ്ക്ക് സാധ്യയുളളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മഴക്കെടുതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ഏത് ആവശ്യഘട്ടത്തിലും ജില്ലാ ആസ്ഥാനത്തും താലൂക്കുകളിലുമുളള കണ്ട്രോള് റൂമുകളില്‍ വിളിച്ച് വിവരം നല്‍കാവുന്നതാണ്. കോട്ടയം താലൂക്ക് (0481 2568007), മീനച്ചില്‍ (0482 2212325), വൈക്കം (04829 231331) കാഞ്ഞിരപ്പള്ളി (0482 8202331) ചങ്ങനാശ്ശേരി (0481 2420037) എന്നീ നമ്പരുകളിലും കളക്ട്രേറ്റ് കണ്ട്രോള് റൂം (0481 2304800, 9446562236) ടോള്‍ഫ്രീ നമ്പര്‍ 1077 ലും വിവരം നല്‍കാവുന്നതാണ്.