മുണ്ടക്കയം: ഇളങ്കാട് മേഖലയില്‍  ഉരുള്‍പൊട്ടി, ഒരുവീട് തകര്‍ന്നു, ഏക്കറുകണക്കി നു ഭൂമി ഉരുളില്‍ ഒഴുകി, വ്യാപക കൃഷിനാശം. കൂട്ടിക്കല്‍ പഞ്ചായത്തിലെ ഇളങ്കാട് മേഖലയില്‍  തിങ്കളാഴ്ച പുലര്‍ച്ചെ ആറുമണിയോടെ ഉണ്ടായ ഉരുള്‍ പൊട്ടലിലാണ് വ്യാപക നാശം വിതച്ചത്. ഇളങ്കാട് ഞര്‍ക്കാടിനു സമീപം കൂന്നാട് ടോപ്പ്, ഇളങ്കാട് കൊടുങ്ങ,എന്നിവിടങ്ങളിലാണ് ഉരുള്‍ പൊട്ടിയത്.

കൂന്നാട് ടോപ്പില്‍ പാറക്കല്‍ അബ്ദുല്‍ സലാമിന്റെ പുരയിടത്തില്‍ നിന്നുമാണ് ഉരുളെ ത്തിയത്.രണ്ടു കിലോമീറ്ററുകളോളം ഉരുള്‍  വ്യാപക നാശം വിതച്ചു.പുതുപ്പറമ്പില്‍ മാത്യു,തുണ്ടിയില്‍ പാപ്പച്ചന്‍,എന്നിവരുടെ കൃഷിയിടങ്ങളാണ് ഉരുളില്‍ നാശം വിത ച്ചത്. 150 റബ്ബര്‍മരങ്ങള്‍, പ്ലാവ്, ആഞ്ഞിലി, മാവു എന്നിവ കടപഴകി ഉഴുകി.മറ്റു കൃഷികളും പൂര്‍ണ്ണമായി  നഷ്ടമായി. ഞര്‍ക്കാട് – കൂന്നാട് റോഡ് ഗതാഗതം പൂര്‍ണ്ണ മായി നിലച്ചിരിക്കുകയാണ്.വൈദ്യുത പോസ്റ്റുകളും മറ്റും തകര്‍ന്നു ഉരുളില്‍ ഒലി ച്ചുപോയി.

ഉരുള്‍ പൊട്ടി ഒഴുകിയതിനു സമീപത്ത് പത്തോളംവീടുകളില്‍  താമസക്കാരുണ്ട്. ഉരുള്‍ പൊട്ടി ഒഴുകി വരുന്നതിനിടയില്‍ ഭീമാകാരമായ ശബ്ദദം കേട്ട് വീട്ടുകാര്‍ കൈകുഞ്ഞുങ്ങളുമായി ഓടി രക്ഷപെടുകയായിരുന്നു. പൂവാങ്കല്‍ തങ്കപ്പന്റെ വീടിനു മുകളിലേക്കു വൈദ്യുത പോസ്റ്റ് തകര്‍ന്നു വീണ് വീട് ഭാഗീകമായി തകര്‍ന്നു. വീടി ന്റെ മേല്‍ക്കൂര,ഷീറ്റ്, ഭിത്തി എന്നിവ തകര്‍ന്നു. ഉരുളില്‍ കടപുഴകിയ മരങ്ങള്‍  കൈതോട്ടിലൂടെ ഒഴുകി ഗുരുമന്ദിരം പന്ത്രണ്ടേക്കര്‍ ഭാഗത്ത്  കദളികാട്ടില്‍ പാലത്തില്‍ ഇടിച്ചു നിന്നു പാലത്തിനു മുകളിലൂടെ വെളളം കവിഞ്ഞൊഴുകി. സമീപത്തെ പുരയിടത്തിലും വീടുകളിലും വെളളം കയറി. പുതുപ്പളളി സോമന്റെ വീട്ടുമുറ്റത്തു വെളളം കയറി മതിലും ഗെയിറ്റും തകര്‍ന്നു.    വീട്ടു മുറ്റത്തുനിന്നും ഉരുള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്ന സോമന്‍ ഓടിമാറിയതിനാല്‍ വന്‍  ദുരുന്തമാണ് വഴിമാറിയത്.

കൂന്നാട് റോഡില്‍ പാര്‍ക്കു ചെയ്തിരുന്ന പേരകത്ത് ഉലഹന്നാന്റെ മോട്ടോര്‍ സൈക്കിള്‍ ഉരുളില്‍  അരകിലോമീറ്ററുകളോളം ഒഴുകി. പുതുപ്പളളി രഞ്ജു, മാട പ്പളളി ജോയി, പൂവാങ്കല്‍ തങ്കപ്പന്‍, തുണ്ടിയില്‍ പാപ്പച്ചന്‍, ആഞ്ഞിലി വേലില്‍ ടോമി, എന്നിവരുടെ വീടുകള്‍ അപകടാവസ്ഥയിലാണ്. മൂന്നു പതിറ്റാണ്ടിനു ശേഷ മാണ് മേഖലയില്‍ ഉരുള്‍ പൊട്ടുന്നതെന്നു നാട്ടുകാര്‍ പറഞ്ഞു.ഇളങ്കാട് കൊടു ങ്ങിലും ഉരുള്‍ പൊട്ടി വ്യാപക നാശം വിതച്ചിട്ടുണ്ട്.  കൊടുങ്ങ, കാക്കല്ലില്‍  ജോയി യുടെ പുരയിടത്തിലാണ് ഉരുള്‍ പൊട്ടിയത്. മംഗലത്തില്‍ സദാനന്ദന്റെ കൃഷിയിടവും ഉരുളില്‍ ഒലിച്ചുപോയി. കൂട്ടിക്കല്‍ പ്ലാപ്പളളി ഭാഗത്തും ഉരുള്‍ വ്യാപക നാശം വിതച്ചിട്ടുണ്ട്.