കാഞ്ഞിരപ്പള്ളി താലൂക്കിൽ 200 കടന്ന് കോവിഡ് നീണ്ട ഇടവേളയ്ക്ക് ശേഷം കാഞ്ഞിരപ്പള്ളി താലൂക്കിൽ 200 കടന്ന് കോവിഡ് കണക്കുകൾ. മേഖലയിൽ 218 പേർക്കാണ് കോവിഡ് സ്ഥീകരിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ മുണ്ടക്കയത്താണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് 63 പേർക്ക്. എലിക്കുളത്ത് 49 പേർക്കും പാറത്തോട് 43 പേർക്കും ചിറക്കടവ് 35 പേർക്കും കാഞ്ഞിരപ്പള്ളിയിൽ 25 പേർക്കും എരുമേലിയിൽ 16 പേർക്കും കോരുത്തോട് 8 പേർക്കും മണിമലയിൽ 6 പേർക്കും കൂട്ടിക്കലിൽ 3 പേർക്കും ഉൾപെടെയാണ് ബുധനാഴ്ച്ച 218 പേർക്ക് കേവിഡ് സ്ഥീകരിച്ചിരിക്കുന്നത് എന്ന് മെഡിക്കൽ ഓഫീസർ കാഞ്ഞിരപള്ളി റിപ്പോർട്ടേഴ്സിനോട് പറഞ്ഞു.