എ​രു​മേ​ലി :ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ എരുമേലിയിലും പ്ര തിക്ഷേധമിരമ്പി.ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ മാതൃശക്തി ഉപവാസ യജ്ഞത്തില്‍ നൂറുകണക്കിന് സ്ത്രീകളാണ് പങ്കെടു ത്തത്.ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പമ്പയിലും നിലയ്ക്കലും പ്രതിക്ഷേധം അണപൊട്ടിയെങ്കിലും എരുമേലിയില്‍ സ്ഥിതി പൊതുവെ ശാ ന്തമായിരുന്നു .ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ വലിയമ്പല ത്തില്‍ നടത്തിയ മാതൃശക്തി ഉപവാസ യജ്ഞത്തില്‍ പക്ഷേ ഭക്തരുടെ പ്ര തിക്ഷേധമിരമ്പി.എ​രു​മേ​ലി​യി​ൽ നൂ​റു​ക​ണ​ക്കി​ന് സ്ത്രീ​ക​ളാ​യ അ​യ്യ​പ്പ ഭ​ക്ത​ർ ഉ​പ​വാ​സ നാ​മ​ജ​പം ന​ട​ത്തി.

നൂറു കണക്കിന് സ്ത്രീകളും പുരുഷന്‍മാരുമാണ് ഉപവാസ യജ്ഞത്തില്‍ പങ്കെടുക്കാനെ ത്തിയത്.പന്തളം രാജകുടുംബാംഗം പൂരാടം തിരുന്നാള്‍ മംഗ ളാഭായി തമ്പുരാട്ടി ഉപവാ സ യജ്ഞം ഉദ്ഘാടനം ചെയ്തു.വിവിധ ഹൈന്ദ വ സംഘടന നേതാക്കളായ ബിന്ദു മോ ഹന്‍,പ്രൊഫ സരള എസ് പണിക്കര്‍,സോജാ ഗോപാല കൃഷ്ണന്‍,അഡ്വ.സിന്ദുമോള്‍,ഇ എസ് ബിജു എന്നിവര്‍ സംസാരിച്ചു.

പ്രതിക്ഷേധം മുന്നില്‍ കണ്ട് വലിയ പോലീസ് സംഘത്തെയാണ് എരുമേലിയില്‍ വ്യന്യ സിച്ചിരുന്നത്.സ്ത്രീകള്‍ ഉപവാസ യജ്ഞം നടത്തിയ വലിയമ്പ ലത്തിന് മുന്‍പില്‍ കൂടു തല്‍ വനിത പോലീസിനെയും ഡ്യൂട്ടിക്കായി നിയോ ഗിച്ചിരുന്നു.എസ് പി ഹരിശങ്കര്‍ എ രുമേലിയില്‍ നേരിട്ടെത്തിയാണ് സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തിയത്.ഒരു വശ ത്ത് പ്രതിക്ഷേധ സൂചകമായി ഉപവാസ യജ്ഞം തുടരുമ്പോഴും മറുവശത്ത് ഭക്തര്‍ തട സമില്ലാതെ പേട്ടതുള്ളി പോകുന്ന കാഴ്ചയാണ് എരുമേലിയില്‍ കാണാന്‍ കഴിഞ്ഞത്. 100 ഓ​ളം വ​നി​താ പോ​ലീ​സ് ഉ​ൾ​പ്പ​ടെ 350 പോ​ലീ​സു​കാ​രെ​യാ​ണ് എ​രു​മേ​ലി​യി​ൽ വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്.