ബസും ജീപ്പും ലോറിയും അടക്കമുള്ള വാഹനങ്ങളുടെ മാതൃക നിർമ്മിച്ച് ശ്രദ്ധേയനാ വുകയാണ് കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശിയായ ഉണ്ണിക്കുട്ടൻ. നവമാധ്യമങ്ങളിലൂ ടെ കണ്ടറിഞ്ഞ് നിരവധി പേരാണ് ഇവയ്ക്ക് ആവശ്യക്കാരായി എത്തുന്നത്. തമ്പലക്കാട് തൊണ്ടുവേലി മാക്കൽ വീട്ടിലെത്തിയാൽവാഹനങ്ങൾ ഒന്നല്ല ഒരുപാടുണ്ട്.അതും ഒറിജ നലിനെ വെല്ലുന്നവ.

ടൂറിസ്റ്റ് ബസ് മുതൽ ഓട്ടോറിക്ഷ യുടെ മാതൃക വരെ നിർമ്മിച്ച് ശ്രദ്ധേയനാവുകയാണ് ഉണ്ണിക്കുട്ടൻ എന്ന യുവാവ്.വിദേശത്ത് ജോലി ചെയ്ത് വന്നിരുന്ന ഉണ്ണിക്കുട്ടൻ കാലിന് ചികിത്സ വേണ്ടി വന്നതോടെയാണ് നാട്ടിലെത്തിയത്. ജോലിക്ക് പോകാൻ കഴിയാതെ വന്നതോടെ ഒഴിവു സമയം എങ്ങനെ വിനിയോഗിക്കാം എന്നതായി പിന്നീടുള്ള ചിന്ത. അങ്ങനെയാണ് വാഹനങ്ങളുടെമാതൃകനിർമ്മാണത്തിലേയ്ക്ക് തിരിഞ്ഞത്. ഫെയ്സ് ബുക്കിലൂടെ ലഭിച്ച അറിവും സഹായകരമായി.മൾട്ടിവുഡ്, അലുമിനിയം ഷീറ്റ്, കാർഡ് ബോർഡ് എന്നിവ ഉപയോഗിച്ചാണ് വാഹനങ്ങളുടെ നിർമ്മാണം.ഒരു വാഹനത്തിന്റെ മാതൃകപൂർത്തിയാക്കാൻ ഒരു മാസം വരെ സമയമെടുക്കും. നിർ മ്മാണ ചെലവിനെക്കാൾ കൂടുതൽ സമയമാണ് ഓരോ വാഹനവും നിർമ്മിക്കാൻ വേ ണ്ടി വരികയെന്ന് ഉണ്ണിക്കുട്ടൻ പറയുന്നു. സോഷ്യൽ മീഡിയ വഴി കണ്ടറിഞ്ഞ് നിരവധി പേർ വാഹനങ്ങൾ വാങ്ങുവാനായി ഉണ്ണിക്കുട്ടന്റെ അടുക്കൽ എത്താറുണ്ട്.പലരും മോ ഹവില നൽകിയാണ് ഓരോ വാഹനത്തിന്റെയും മാതൃക സ്വന്തമാക്കുക.അച്ഛനും അമ്മയും സഹോദരിയും അടങ്ങുന്ന കുടുബത്തിന്റെ പിന്തുണയും ഉണ്ണിക്കുട്ടന് വാഹന നിർമ്മാണത്തിന് പ്രചോദനമാകുന്നു.