കാഞ്ഞിരപ്പള്ളി: അഴിമതിയിൽ മുങ്ങിക്കുളിച്ച ഇടത് സർക്കാരിനെതിരായ ജനവികാരം  തദ്ദേശ തെരഞ്ഞെടുപ്പിൽ  പ്രതിഫലിക്കുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അഭിപ്രായ പ്പെട്ടു.യു.ഡി.എഫ് സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി 11-ാം വാർഡ് പൂതക്കുഴിയിലെ തെരെഞ്ഞെടുപ്പ് കൺവൻഷൻ ഉത്ഘാടനം ചെയ്യുകയായിരു ന്നു അദ്ദേഹം. സ്വർണ്ണക്കടത്ത്, പി.എസ്.സി നിയമനത്തട്ടിപ്പ്, ബെവ്ക്യൂ, സ്പ്രിംഗ്ലർ, കി ഫ്ബി, ലൈഫ് മിഷൻ എന്നിവയിൽ മുഖം നഷ്ടപ്പെട്ട സർക്കാരിനെതിരായ വിധിയെഴു ത്തായിരിക്കും ഈ തെരെഞ്ഞെടുപ്പെടുന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് മണ്ഡലം ചെയർമാൻ ജോബ് .കെ.വെട്ടത്തിൻ്റെ അധ്യക്ഷതയിൽ പി.എ സ ലീം, നാട്ടകം സുരേഷ്‌,തോമസ് കുന്നപ്പള്ളി, മറിയമ്മ ജോസഫ്, സുഷമ സാബു, പി.എ. ഷെമീർ,നസീമ ഹാരിസ്,ആജ ബഷീർ, വി.കെ തങ്കപ്പൻ,ബിജു പത്യാല,മാത്യു കുളങ്ങര, സിബു ദേവസ്യ ,ഉഷ രാജേന്ദ്രൻ ,സുനിൽകുന്നപ്പള്ളി,അബ്‌ദുൾ കരിം മുസലിയാർ, വി. കെ. നസീർ,എം.ഐ. നൗഷാദ്,നുബിൻ അൻഫൽ, ജോയി നെല്ലിയാനി എന്നിവർ പ്രസം ഗിച്ചു.