ആരാധനാലയങ്ങള്‍ തുറക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അനുമതി നല്‍കിയ സാ ഹചര്യത്തില്‍ നിയമാനുസരണം പള്ളികള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്നും ജുമുഅ,  ജ മാഅത്തുകള്‍ നടത്തണമെന്നും കാഞ്ഞിരപ്പള്ളി താലൂക്ക് സംയുക്ത ഉലമാ കൗണ്‍സില്‍ മഹല്ല് ഭാരവാഹികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജുമാ നമസ്കാരം ഏറ്റവും പ്രധാനപ്പെട്ടതും നിര്‍ബന്ധ ബാധ്യതയുമാണ്. സര്‍ക്കാരും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ച എല്ലാ മാനദണ്ഡ ങ്ങളും പാലിച്ചുകൊണ്ട് പള്ളികള്‍ വിശ്വാസികള്‍ക്കായി തുറന്നു കൊടുക്കണം എന്നും അവര്‍ ആവശ്യപ്പെട്ടു. 65 വയസ്സിന് മുകളില്‍ ഉള്ളവരും 10 വയസ്സിന് താഴെയുള്ള വരും അപരിചിതരായ യാത്രക്കാരും ഇതില്‍ നിന്നും വിട്ടുനിന്ന് മഹല്ലുകളോട്   സഹകരിക്ക ണമെന്നും വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു.
വിശ്വാസികള്‍ മാസ്ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചു ആരോഗ്യ വകുപ്പിന്റെ
നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്നും സർക്കാരും ആരോഗ്യവകുപ്പും നൽകു ന്ന നിർദ്ദേശങ്ങൾ നമ്മുടെ സുരക്ഷയ്ക്ക് ആണെന്നും, നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ ആവ ശ്യമായ മുൻകരുതലുകൾ മഹല്ലുകളിൽ നടപ്പാക്കണമെന്നും പണ്ഡിത കൂട്ടായ്മ ആവശ്യ പ്പെട്ടു.  മതവിഷയങ്ങളിൽ തീർപ്പ് പറയേണ്ടത് പണ്ഡിതന്മാർ ആണെന്നും ഇതു പോലു ള്ള  സാഹചര്യങ്ങളിൽ മതനിയമങ്ങൾ ബോധ്യപ്പെടുത്തി, ഉത്തരവാദിത്വം നിർവഹിക്കു ക എന്ന ദൗത്യമാണ് പണ്ഡിതന്മാർ നിർവഹിക്കുന്നതെന്ന് സംയുക്ത ഉലമാ കൗൺസിൽ അഭിപ്രായപ്പെട്ടു.
മുണ്ടക്കയത്ത് ചേര്‍ന്ന കാഞ്ഞിരപ്പള്ളി താലൂക്ക് സംയുക്ത ഉലമാ കൗണ്‍സില്‍ ഇ.എ  അ ബ്ദുല്‍ നാസര്‍ മൗലവി അല്‍ കൗസരി അധ്യക്ഷതവഹിച്ചു. ടി എ ജമാലുദ്ദീന്‍ മൗലവി ഉ ദ്ഘാടനം ചെയ്തു. വിഎം നിസാര്‍ മൗലവി നജ്മി, വി എച്ച് അബ്ദുറഷീദ് മുസ്ലിയാര്‍, റ സാഖ് മൗലവി,സുബൈർ മൗലവി,  സ്വാദിഖ് മൗലവി, ലിയാഖത്ത് സഖാഫി, നിസാര്‍ മൗലവി മുട്ടപ്പള്ളി, ഹംസ മൗലവി, നാസർ മൗലവി, എന്നിവര്‍ വിവിധ പണ്ഡിത സഭകളെയും,  മത സംഘടനകളെയും  പ്രതിനിധീകരിച്ച് സംസാരിച്ചു.