കാഞ്ഞിരപ്പളളി: സ്ഥാനം രാജിവക്കാനും  കോണ്‍ഗ്രസിനെ പിന്‍തുണക്കാനും തയ്യാര്‍, എ ന്നാലും കാഞ്ഞിരപ്പളളി ബ്ലോക് പഞ്ചായത്ത് പ്രസിഡന്റുസ്ഥാനം  ജോസഫ് വിഭാഗത്തി നു നല്‍കന്‍ തയ്യാറല്ലന്നു ജോസ് വിഭാഗം.
കാഞ്ഞിരപ്പപളളി ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കഴിഞ്ഞ നവംബറില്‍ കാ ലാവധി കഴിഞ്ഞിട്ടും രാജിവക്കാതെ തുടരുന്ന  കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തി ലെ സോഫി ജോസഫ്‌നെതിരെ  മുന്നണിയില്‍ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുമ്പോള്‍ രാജി വച്ച് സ്ഥാനം കോണ്‍ഗ്രസിനു നല്‍കാന്‍ തയ്യാറെന്നു കേരളകോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. ജോസഫ് വിഭാഗക്കാരിയായ മറിയാമ്മ ജോസഫിനായി സ്ഥാനം വിട്ടു നല്‍ കാന്‍ തയ്യാറല്ല, മറിച്ചു കോണ്‍ഗ്രസ് അംഗവും പട്ടികജാതി വിഭാഗക്കാരിയുമായ മുണ്ട ക്കയം ഡിവിഷന്‍ അംഗം ലീലാമ്മ കുഞ്ഞുമോനു സ്ഥാനംനല്‍കാനാണ് ഇവര്‍ തയ്യാറായി രിക്കുന്നത്. എന്തു വന്നാലും ജോസഫ് വിഭാഗത്തിനു പ്രസിഡന്റ് സ്ഥാനം നല്‍കാന്‍ ജോ സ് വിഭാഗം തയ്യാറല്ല.
എന്നാല്‍ കോണ്‍ഗ്രസിനല്ല കേരളകോണ്‍ഗ്രസിനു അവകാശപെട്ട സ്ഥാനം മറിയാമ്മക്ക് ന ല്‍കണമെന്നാണ കോണ്‍ഗ്രസ് പറയുന്നത്. തങ്ങള്‍ക്ക് സ്ഥാനം വേണ്ട എന്ന നിലപാട് സ്വീ കരിച്ചതോടെ കോണ്‍ഗ്രസിലും ഇതിനെ ചൊല്ലി ഭിന്നതക്ക് ഇടയാക്കിയിട്ടുണ്ട്.
ഇതിനിടയില്‍ കോണ്‍ഗ്രസിലെ  സ്റ്റാന്‍ഡിങ് കമ്മറ്റി സ്ഥാനത്തെ ചൊല്ലിയും തര്‍ക്കം തുട ങ്ങി. കോരുത്തോട്ടില്‍ നിന്നുളള പ്രതിനിധിയും സീനിയര്‍ അംഗവുമായ വി.ടി. അയ്യൂ ബ്ഖാന്‍ സ്ഥാനം ഒഴിയേണ്ട കാലാവധി കഴിഞ്ഞന്നും മുക്കൂട്ടുതറ ഡിവിഷനിലെ കോണ്‍ ഗ്രസ് അംഗം പ്രകാശ് പളളിക്കൂടത്തിനു കൊമാറണമെന്നയാവശ്യവുമായി ചിലര്‍ രംഗ ത്തു വന്നതാണ് കോണ്‍ഗ്രസില്‍ തര്‍ക്കത്തിനിടയാക്കിയിരിക്കുന്നത്. വ്യവസ്ഥ കാലാവ ധി കഴിഞ്ഞന്നാണ്  പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് പി.എ.ഷെമീര്‍ പറയുന്നത്. എന്നാല്‍ വൈസ്പ്രസിഡന്റ് സ്ഥാനം കൈമാറാന്‍ തയ്യാറാകാതിരുന്ന ഷെമീറിു ഇത് പറയാന്‍ അവകാശമില്ലന്നും അയ്യൂബിനെ അനുകൂിക്കുന്നവരും പറയുന്നു. ഇതോടെ കാഞ്ഞിരപ്പള blockളിയില്‍ യു.ഡിഎഫില്‍ ഭിന്നത രീക്ഷമായിരിക്കുകയാണ്.