പൊൻകുന്നം: പത്തനംതിട്ട പാർലമെൻറ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആൻറണിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം യുഡിഎഫ് ചിറക്കടവ് മണ്ഡലം കൺ വെൻഷൻ ഹിൽഡാ ഓഡിറ്റോറിയത്തിൽ നടന്നു.യുഡിഎഫ് ചെയർമാൻ കെ ജയകുമാർ കുറിഞ്ഞിയിൽ  അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി എംഎൽഎ ഡോ: എൻ ജയരാജ് ഉദ്ഘാടനം ചെയ്തു.

ലീഗ് മണ്ഡലം പ്രസിഡണ്ട് അബ്ദുൽ കരീം മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തി.സതീഷ് ചന്ദ്രൻ നായർ,ബാബു ജോസഫ്,എഎം മാത്യു,സുമേഷ് ആൻഡ്രൂസ്,സുരേഷ് ടി നായർ ,പി എ ഷമീർ,പി എം സലീം, നാസർ മുണ്ടക്കയം, മുണ്ടക്കയം സോമൻ, കെ.കെ.ഹരി അബ്ദുറസാഖ്  തുടങ്ങിയവർ സംസാരിച്ചു.ബൂത്തുതല ചെയർമാൻമാരും കൺവീനർ മാരും പങ്കെടുത്തു