കാഞ്ഞിരപ്പള്ളി: തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ പത്തനം തിട്ടയിലെ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും നടത്തിയ പ്രവചനങ്ങള്‍ തള്ളുന്നതായിരുന്നു ഇന്നലത്തെ ഫലപ്രഖ്യാപ നം. മൂന്നു മുന്നണികളും അവകാശവാദത്തിന് പിറകിലായിരുന്നില്ല. എന്നാല്‍, ഓരോ ദിവസവും കഴിയും തോറും വിജയപ്രതീക്ഷ മങ്ങി. പൂഞ്ഞാറിലും കാഞ്ഞിരപ്പള്ളിയി ലും തങ്ങള്‍ക്ക് ഇക്കൂറി ഭൂരിപക്ഷം ലഭിക്കുമെന്നായിരുന്നു എല്‍ഡിഎഫും എന്‍ഡിഎ യും അവകാശപ്പെട്ടത്. എന്നാല്‍. രണ്ടിടത്തും യുഡിഎഫിന് വ്യക്തമായ ലീഡ് ലഭിച്ചു.

അതേസമയം, പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപി ഏറെ പ്രതീക്ഷ വച്ച കാഞ്ഞിര പ്പള്ളി, പൂഞ്ഞാര്‍ മണ്ഡലങ്ങള്‍ പണി പറ്റിച്ചുവെന്ന് പ്രവര്‍ത്തകര്‍. കൂടുതല്‍ പ്രതീക്ഷ പൂഞ്ഞാറിലായിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് ഇരുമുന്നണികളെയും പരാജയപ്പെടുത്തി വിജയിച്ച പി.സി. ജോര്‍ജ് ഇക്കുറി എന്‍ഡിഎക്ക് പിന്തുണ നല്‍കിയിരുന്നു.കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പി.സി. ജോര്‍ജിന് 63621 വോട്ടും യുഡിഎഫ് സ്ഥാനാര്‍ഥിക്ക് 35800 വോട്ടും എല്‍ഡിഎഫ് സ്ഥാ നാര്‍ഥിക്ക് 22270 വോട്ടും ബിഡിജെഎസ് സ്ഥാനാര്‍ഥി എം.ആര്‍. ഉല്ലാസിന് 19966 വോ ട്ടും ലഭിച്ചിരുന്നു.

പി.സി. ജോര്‍ജിന് ലഭിച്ച വോട്ടും മറ്റു മണ്ഡലങ്ങളില്‍ നിന്നുള്ള വോട്ടും വര്‍ധിപ്പിച്ച് വി ജയിക്കാമെന്നായിരുന്നു ബിജെപിയുടെ കണക്കുകൂട്ടല്‍. ഇതിനായി പി.സി. ജോര്‍ജിന്റെ പാര്‍ട്ടിയെ എന്‍ഡിഎയില്‍ ചേര്‍ത്തു. പി.സിക്ക് ലഭിച്ച 63621 വോട്ടും ബിഡിജെ എസി ന്റെ എം.ആര്‍. ഉല്ലാസിന്റെ വോട്ടും കൂട്ടിയാല്‍ കെ. സുരേന്ദ്രന് 83587 വോട്ട് ലഭിക്ക ണം. എന്നാല്‍, 30990 വോട്ട് മാത്രമാണ് കെ. സുരേന്ദ്രന് പൂഞ്ഞാറില്‍ ലഭിച്ചത്. 11024 വോട്ട് മാത്രമാണ് പൂഞ്ഞാറില്‍ കൂടുതലായി കെ. സുരേന്ദ്രന് ലഭിച്ചത്.

പി.സി. ജോര്‍ജിന്റെ വരവോടെ പത്തനംതിട്ട മണ്ഡലത്തില്‍ കെ. സുരേന്ദ്രന്‍ വലിയ മുന്നേറ്റമാണ് പ്രതീക്ഷിച്ചത്. എന്നാല്‍, പി.സി. എന്‍ഡിഎയില്‍ ചേര്‍ന്നതോടെ ഒപ്പമുണ്ടായിരുന്ന പലരും പാര്‍ട്ടി വിട്ടു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പി.സി. ജോര്‍ജ് നേടിയ മികച്ച ഭൂരിപക്ഷം ആയിരുന്നു എന്‍ഡിഎയില്‍ എടുക്കാന്‍ പ്രധാന കാരണമായി പറഞ്ഞിരുന്നത്. എന്നാല്‍, പൂഞ്ഞാറിലെയും ഈരാറ്റുപേട്ടയിലെയും ന്യൂനപക്ഷ ജനത പി.സിയുടെ ബിജെപി അനുകൂല നിലപാടിനെതിരേ നിലയുറപ്പിച്ചതോടെ സ്വന്തം മണ്ഡലത്തില്‍ പോലും പി.സിക്ക് സുരേന്ദ്രന് ലീഡ് വാങ്ങി നല്‍കാന്‍ കഴിഞ്ഞില്ല.

കാഞ്ഞിരപ്പള്ളിയില്‍ കാര്യമായ മുന്നേറ്റം പ്രതീക്ഷിച്ച എല്‍ഡിഎഫും എന്‍ഡിഎയും ഒ രു ചലനവും ഉണ്ടാക്കിയില്ല. യുഡിഎഫിന്റെ വോട്ട് കുറയ്ക്കാനും ഇരുമുന്നണികള്‍ ക്കും കഴിഞ്ഞില്ല. ശബരിമല സമരം മുതലാക്കാമെന്നായിരുന്നു ബിജെപിയുടെ ശ്രമം.ശ ബരിമല സമരനായകനായി കെ. സുരേന്ദ്രനെ ചിത്രീകരിച്ച് തീവ്ര ഹിന്ദുത്വ വികാരം ഉ ണ്ടാക്കി പത്തനംതിട്ടയില്‍ വിജയിക്കാമെന്നാണ് സുരേന്ദ്രന്‍ കരുതിയത്. എന്നാല്‍, ശബരി മല വികാരം ആളിക്കത്തിയില്ലെന്നു മാത്രമല്ല ശബരിമല സമരം മറികടന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ജ് രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു.

പത്തനംതിട്ടയിൽ ആന്റോ ആന്റണിയെ വിജയത്തിലേക്ക് കൈപിടിച്ച് നടത്തിയതിൽ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിനും മുഖ്യ പങ്കുണ്ട്. പൂഞ്ഞാർ കഴിഞ്ഞാൽ ആന്റോയ്ക്ക് ഏറ്റവും കൂടുതൽ ഭൂരിപക്ഷം നൽകിയതും കാഞ്ഞിരപ്പള്ളിയാണ്..

2014 ലെ തിരഞ്ഞെടുപ്പില്‍ 9700 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ച ആന്റോ ആന്റണിക്ക് 9743 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഇക്കുറി കാഞ്ഞിരപ്പള്ളി നൽകിയത്. കഴിഞ്ഞ ത വണത്തേക്കാള്‍ 43 വോട്ടിന്റെ ഭൂരിപക്ഷം കൂടുതൽ. ആന്റോ ആന്റണിക്ക് 55,330 വോട്ട് ലഭിച്ചപ്പോൾ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ ജിന് 45,587 വോട്ടുകൾ മാത്രമാണ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽ നേടാനായത്.എന്‍.ഡി.എ സ്ഥാനാ ര്‍ഥി കെ. സുരേന്ദ്രന്‍ ഇവിടെ 36,628 വോട്ട് നേടി. 2016 ലെ നിയമാസഭാ ഇലക്ഷനില്‍ യു.ഡി.എഫിന് 53,126, എല്‍.ഡി.എഫിന് 49,236, ബി.ജെ.പി ക്ക് 31,411 വോട്ടുകളാണ് ലഭിച്ചത്. എന്നിങ്ങനെയായിരുന്നു വോട്ടിങ് നില. ശബരിമല യുവതീ പ്രവേശനം മുഖ്യതിരഞ്ഞെടുപ്പ് വിഷയമായി ചര്‍ച്ച ചെയ്ത മണ്ഡലത്തില്‍ കെ. സുരേന്ദ്രന് വോട്ട് വര്‍ദ്ധിച്ചപ്പോൾ എൽ ഡി എഫിന്റെ വോട്ടുകൾ കുറഞ്ഞു. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് 45,593 വോട്ടും എല്‍.ഡി.എഫിന് 35,867 വോട്ടും, ബി.ജെ.പിക്ക് 20,840 വോട്ടുമാണ് മണ്ഡലത്തിൽ ലഭിച്ചത്.
നിയോജക മണ്ഡലത്തിലെ ഒമ്പത് പഞ്ചായത്തുകളില്‍ എട്ട് പഞ്ചായത്തുകളിലും എല്‍.ഡി .എഫിന് വോട്ടു ചോര്‍ച്ചയുണ്ടായി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടു കള്‍ പ്രകാരം വാഴൂര്‍ പഞ്ചായത്തില്‍ മാത്രമാണ് എല്‍.ഡി.എഫിന് ഇത്തവണ കൂടുതൽ വോട്ടുകള്‍ നേടുവാനായത്. ചിറക്കടവ്, വെള്ളാവൂര്‍ പഞ്ചായത്തുകളില്‍ ബി.ജെ.പി ലീഡ് ചെയ്തു എന്നതും എല്‍.ഡി.എഫ് രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു എന്നതും എടുത്ത് പറയേണ്ടതാണ്.
പള്ളിക്കത്തോട്, കാഞ്ഞിരപ്പള്ളി, വാഴൂര്‍, കറുകച്ചാല്‍, നെടുംകുന്നം, കങ്ങഴ, മണിമല എന്നീ പഞ്ചായത്തുകളില്‍ ഇക്കുറിയു.ഡി.എഫിന് ലീഡ് നേടുവാൻ കഴിഞ്ഞു. വാഴൂര്‍ ഒഴികെയുള്ള എട്ടു പഞ്ചായത്തുകളിലും ബി.ജെ.പി കഴിഞ്ഞ തവണത്തേക്കാൾ നേട്ടമുണ്ടാക്കി.