കാഞ്ഞിരപ്പള്ളി സെൻട്രൽ സർവ്വീസ് സഹകരണ ബാങ്ക് ഭരണം ചരിത്രത്തിലാദ്യമായി എൽ ഡി എഫിൻ്റെ കൈകളിൽ. കോൺഗ്രസിൽ നിന്ന് രാജിവച്ച ടി എസ് രാജൻ എൽ ഡി എഫ് പിന്തുണയോടെ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു. മുസ്ലീം ലീഗിൻ്റെ ഏക അംഗം സിജ സക്കീറും ടി എസ് രാജനെ പിന്തുണച്ചു. കോൺഗ്രസിൽ നിന്നും നിബു ഷൗക്കത്താണ് പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ചത് .1927 ൽ പ്രവർത്തനം തുടങ്ങിയ ബാങ്കിൻ്റെ 9 പതിറ്റാണ്ട് നീണ്ട ചരിത്രത്തിലാദ്യമായാണ് എൽഡിഎഫ് ഭരണം പിടിച്ചെടുക്കുന്നത്. രഹസ്യബാലറ്റിലൂടെയായിരുന്നു തിരഞ്ഞെടുപ്പ്. രാജന് 6 വോട്ടും നിബുവിന് 5 വോട്ടും ലഭിച്ചു.