ജില്ലയ്ക്കകത്തെ പൊതുഗതാഗതം അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. അതത് ജില്ലകളിലെ വാഹന ഗതാഗതത്തിനും ആളുകളുടെ സഞ്ചാരത്തിനും തടസം ഉണ്ടാ കില്ല. കണ്ടൈൻമെൻറ് സോണിൽ നിയന്ത്രണം ഉണ്ടാകും. അന്തർജില്ലയിൽ പൊതുഗതാഗ തം ഉണ്ടാകില്ല.സമീപ ജില്ലകളിലേക്ക് പാസ് വേണ്ട, ദൂരജില്ലകളിലേക്ക് പാസ് നിർബന്ധം അല്ലാത്ത യാത്ര രാവിലെ 7 മുതൽ വൈകിട്ട് 7 വരെ ആകാം. യാത്രയ്ക്ക് പ്രത്യേക പാസ് വേണ്ട. തിരിച്ചറിയൽ കാർഡ് ഉണ്ടായാൽ മതി.

കോവിഡ് പ്രതിരോധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ, ആവശ്യ സർവീസ് വിഭാഗത്തിലു ള്ള സർക്കാർ ജീവനക്കാർ എന്നിവർക്ക് ഈ സമയം ബാധകമല്ല. ഇലക്ട്രീഷ്യൻമാർ, ടെ ക്നീഷ്യൻമാർ എന്നിവർ തങ്ങളുടെ ട്രേഡ് ലൈസൻസ് കോപ്പി കയ്യിൽ കരുതണം .ബസു കളിൽ സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം അനുവദിക്കും. നിന്നുള്ള യാത്ര അനുവദി ക്കില്ല.

സ്വകാര്യവാഹനം, ടാക്സി ഉൾപ്പെടെയുള്ള 4 ചക്രവാഹനങ്ങളിൽ ഡ്രൈവർക്ക് പുറമേ 2 പേർ. കുടുംബമാണെങ്കിൽ 3 പേർ. ഓട്ടോറിക്ഷകളിൽ ഡ്രൈവർക്ക് പുറമേ ഒരാൾ. കു ടുംബമാണെങ്കിൽ 3പേർ. ഇരുചക്ര വാഹനങ്ങളിൽ കുടുംബാംഗമാണെങ്കിൽ പിൻസീറ്റ് യാത്ര അനുവദിക്കും. ആരോഗ്യപരമായ കാര്യങ്ങൾക്ക് പോകുന്നവർക്ക് ഇളവ് അനുവ ദിക്കും. വിവിധ സോണുകളിലെ കണ്ടൈൻമെൻറ് സോണിലേക്കും പുറത്തേക്കും യാത്ര അനുവദിക്കില്ല. അടിയന്തര സാഹചര്യങ്ങളിൽ യാത്ര ചെയ്യുന്നവർ 14 ദിവസത്തെ ക്വാ റന്റീനിൽ പോകണം. സർക്കാർ ജീവനക്കാർ, സന്നദ്ധപ്രവർത്തകർ തുടങ്ങിയവർക്ക് ഇ തു ബാധകമല്ല. 65 വയസിനു മുകളിൽ പ്രായമുള്ളവർ, പത്തു വയസിനു താഴെ ഉള്ളവ ർ, ഗർഭിണികൾ തുടങ്ങിയവർ അടിയന്തര കാര്യത്തിനു മാത്രമേ പുറത്തിറങ്ങാവൂ യെ ന്നും  മുഖ്യമന്ത്രി പറഞ്ഞു