പൊന്‍കുന്നം:റോഡില്‍ നിരന്നുകിടന്ന മെറ്റല്‍ പൊന്‍കുന്നം ഹോളി ഫാമിലി എസ്എം വൈ.എം യുവയുവദീപ്തി അംഗങ്ങള്‍ വാരിക്കളഞ്ഞു. ഫാ.എബി വാണിയപുരക്കലി ന്റെ നേതൃത്വത്തിലായിരുന്നു ഒരുകൂട്ടം യുവാക്കളുടെ നന്മ. ടൗണിലെ ട്രാഫിക് സിഗ്‌ന ലില്‍ ദേശീയപാതയില്‍ നിന്നു പൊന്‍കുന്നം-പാലാ റോഡിലേക്കു തിരിയുന്ന ഭാഗത്തു മെറ്റലും മണലും നിരന്നുകിടക്കുന്നതു മനോരമ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഒരു വാഹനത്തിനു മാത്രം കടന്നുപോകാന്‍ കഴിയുന്ന റോഡിലെ കൊടുംവളവില്‍ ദിവ സങ്ങളായി വാഹനങ്ങളെയും കാല്‍നട യാത്രക്കാരെയും ‘പരീക്ഷിച്ച്’ നിരന്നു കിടക്കുക യായിരുന്നു മെറ്റലും മണലും. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ടയറിനടിയില്‍പ്പെട്ട മെറ്റര്‍ ചിതറി തെറിക്കുന്നതു കാല്‍നടയാത്രക്കാര്‍ക്ക് അപകട ഭീഷണിയുമായിരുന്നു.