കാഞ്ഞിരപ്പള്ളി:ഒാട്ടോമാറ്റിക് സിഗ്നൽ സംവിധാനം നിലവിൽ വന്നിട്ടും ഗതാഗത നിയന്ത്ര ണം അവതാളത്തിൽ.ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാൻ പൊലീസും, പ ഞ്ചായത്തും ദേശീയ പാത വിഭാഗവും ചേർന്ന് നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.ഈ പ്രശ്നത്തിൽ എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് നിസംഗത പാലിക്കുക യാണെന്നും ആക്ഷേപമുണ്ട്.

പേട്ടജംക്ഷനിൽ ദേശീയ പാതയിൽ ഇരുവശങ്ങളിലേക്കുമുള്ള ബസ് സ്റ്റോപ്പുകൾ സമാന്ത രമായി സ്ഥാപിച്ചതാണ് ഗതാഗതകുരുക്കിന്റെ പ്രധാന കാരണം.കൂടാതെ കാഞ്ഞിരപ്പ ള്ളി –കാഞ്ഞിരംകവല റോഡിന്റെ നിർമ്മാണത്തിന്റെ ഭാഗമായി ജംക്ഷൻ വികസിപ്പി ച്ചിട്ടും റോഡരുകിലെ  ഒാട്ടോ–ടാക്സി സ്റ്റാൻഡുകൾ പുനക്രമീകരിക്കാത്തതും  ഗതാഗത കുരുക്കിന് കാരണമാകുന്നു.ബസ് സ്റ്റോപ്പുകളിൽ  ഇരുചക്ര വാഹനങ്ങൾ  ഉൾപ്പടെയുള്ള വാഹനങ്ങളുടെ അനധികൃത പാർക്കിങ്ങും ഗതാഗത തടസ്സമുണ്ടാക്കുന്നു.ബസ് സ്റ്റോപ്പു കളും ഒാട്ടോ ടാക്സി സ്റ്റാൻഡും പുനർനിർണ്ണയിക്കുന്നതു വരെ ട്രാഫിക് സിഗ്നൽ സംവി ധാനത്തിന്റെ പ്രവർത്തനം നിർത്തിവയ്ക്കണമെന്ന്  സി.പി.എം ലോക്കൽ കമ്മിറ്റിയും  ആവശ്യപ്പെടുന്നു.കാഞ്ഞിരപ്പള്ളി–കാഞ്ഞിരംകവല റോഡ് ദേശീയ പാത 183ൽ പ്രവേശിക്കുന്ന പേട്ട ജംക്ഷ നിൽ ഒാട്ടോമാറ്റിക് ട്രാഫിക് സിഗ്നൽ സംവിധാനം പ്രവർത്തനം തുടങ്ങിയത് കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ്.ട്രാഫിക് സിഗ്നൽ സംവിധാനത്തോട് ചേർന്ന് അശാസത്രീയമായി വെയിറ്റിങ് ഷെഡ് നിർമ്മിച്ചതു ഗതാഗത കുരുക്കു വർധിപ്പിച്ചെന്ന് സിപിഎം ആരോപി ക്കുന്നു.ജംക്ഷനിലെ ട്രാഫിക് സിഗ്നൽ ലൈറ്റിനോട് ചേർന്നാണ്  ദേശീയപാതയിലെ കിഴ ക്കോട്ടും പടിഞ്ഞാറോട്ടുമുള്ള  ബസ് സ്റ്റോപ്പുകൾ സ്ഥാപിച്ചിരിക്കുന്നത്. ഒരേ സമയം ഇരു സ്റ്റോപ്പുകളിലും ബസുകൾ നിർത്തിയാൽ ഗതാഗതം കുരുങ്ങുകയും ട്രാഫിക് സിഗ്ന ൽ സംവിധാനം അവതാളത്തിലാവുകയും ചെയ്യും.

ബസുകൾ സ്റ്റോപ്പുകളിൽ റോഡരുകിലേക്ക് ചേർത്തു നിർത്താതെ റോഡിലേക്ക് ഇറക്കി നിർത്തുന്നതും മറ്റു വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയാത്ത സ്ഥിതിയുണ്ടാക്കുന്നു. കൂടുതൽ സമയം ബസുകൾ നിർത്തിയിടുന്നതും ഗതാഗതത്തിന് തടസ്സമുണ്ടാക്കുന്നു.  ഇതി നാൽ പടിഞ്ഞാറോട്ടു പോകുന്ന ബസുകൾക്കുള്ള സ്റ്റോപ്പ് കുറച്ചുകൂടി പിന്നോട്ട് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യമാണ് ശക്തമായിരിക്കുന്നത്.ടൗണിൽ ആദ്യമായി പ്രവർത്തി ച്ചു തുടങ്ങിയ ട്രാഫിക് സിഗ്നൽ സംവിധാനം തദ്ദേശീയരെ ആശയ കുഴപ്പത്തിലാക്കുന്നു ണ്ട്.പലരും സിഗ്നൽ സംവിധാനം ശ്രദ്ധിക്കാതെ കടന്നു പോകുന്നതും പതിവ് കാഴ്ചയാ ണ്.

ടൗണിൽ വ്യാപാര സ്ഥാപനങ്ങളിലേക്കുള്ള ലോഡ് ഇറക്കുന്നതിനും സമയം നശ്ചയിക്കണ മെന്ന് ആവശ്യമുയർന്നിരിക്കുകയാണ്.ശനിയാഴ്ച്ചയും, തിങ്കളാഴ്ചയുമാണ് ഗതാഗത കുരുക്ക് രൂക്ഷമായി അനുഭവപ്പെടുന്നത്.ഇന്നലെ എട്ടു നോമ്പാചരണത്തിന്റെ സമാപന ദിവസവും കൂടിയായതിനാൽ പഴയപള്ളിയിലേക്കെത്തുന്നവരുടെ തിരക്കു കൂടിയായ പ്പോൾ ടൗണിൽ വൻതിരക്കാണ് അനുഭവപ്പെട്ടത്.ടൗണിലെ ബസ് സ്റ്റോപ്പുകൾ പുനക്രമീക രിച്ച് ഗതാഗത തടസം ഒഴിവാക്കാൻ പഞ്ചായത്തും ,പൊലീസും,ദേശീയ പാതവിഭാഗവും
സഹകരിച്ച് നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.