പൊൻകുന്നo: പൊൻകുന്നo ജനമൈത്രി പോലീസിൻ്റെയുo ഹൈ-റേഞ്ച് ബുൾസിൻേ റയുo സoയുക്താഭിമുഖ്യത്തിൽ ഏപ്രിൽ 23 തൊട്ട് 30 വരെ നീണ്ടു നിൽക്കുന്ന റോഡ് സുരക്ഷാ വാരാചരണത്തിൻ്റെ ഭാഗമായി ട്രാഫിക് ബോധവൽക്കരണ ബുള്ളറ്റ് റാലി നടത്തി.പൊൻകുന്നo ജനമൈത്രി പോലീസ് സ്റ്റേഷനിൽ വച്ചു നടന്ന ചടങ്ങിൽ കാഞ്ഞിര പ്പള്ളി ഡി.വൈ.എസ്.പി. ഇമ്മാനുവൽ പോൾ ഫ്ലാഗ് ഓഫ് കർമ്മo നിർവഹിച്ചു.പൊൻകുന്നo SHO സി.ആർ പ്രമോദ് , എസ്.ഐ. മനോജ് കുമാർ എ.സി. , മറ്റു പോലീസ് സേനാoഗങ്ങൾ,ഹൈവേ പോലീസ്,പൊതുജനങ്ങൾ എന്നിവർ റാലിയിൽ പങ്കുചേർന്നു.റോഡ് സുരക്ഷാ വാരാചരണത്തോടനുബന്ധിച്ച് എസ്.ഐ. മനോജ് കുമാർ എ.സി.യുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ ബോധവൽക്കരണ ക്ലാസുകളുo നടത്തി.