കാഞ്ഞിരപ്പള്ളി: കെഎസ്ആർടിസി ബസിന്റെ ടയർ പഞ്ചറായത് ടൗണിലെ ഗതാഗത ക്കുരുക്ക് രൂക്ഷമാക്കി. പൊൻകുന്നത്തു നിന്നു മുണ്ടക്കയത്തേക്കു പോവുകയായിരു ന്ന ബസ് ഇന്നലെ രാവിലെ പതിനൊന്നരയോടെ കുരിശുങ്കൽ ജംക്‌ഷനിൽ എത്തിയ പ്പോഴാണ് പഞ്ചറായത്. മുൻവശത്ത് വലതു വശത്തെ ടയർ പഞ്ചറായതോടെ ബസ് ജംക്‌ഷനിൽ നിർത്തിയിട്ടു.

ഇതോടെ ടൗണിലെ ഗതാഗതക്കുരുക്ക് രൂക്ഷമായി. തുടർന്ന് പൊലീസ് എത്തി ബസ് വശത്തേക്ക് ഒതുക്കി മാറ്റിയിടാൻ നിർദേശിച്ചു. ബസ് ഒതുക്കിയിട്ടതോടെ വാഹനങ്ങൾക്കു കടന്നുപോകാൻ കഴിഞ്ഞെങ്കിലും മണിക്കൂറുകൾ കഴിഞ്ഞാണ് ഡിപ്പോയിലെ വർക്ക്ഷോപ്പിൽ നിന്നു മെക്കാനിക്കുകൾ എത്തി ടയർ മാറ്റി ബസ് ജംക്‌ഷനിൽ നിന്നു മാറ്റിയത്.