കാഞ്ഞിരപ്പള്ളി: ടൗണിലെ ഗാതഗാത കുരുക്കിന് പരിഹാരം കാണാൻ പഞ്ചായത്തും,
പൊലീസും, ദേശീയ പാത വിഭാഗവും ചേർന്ന് നടപടികൾ സ്വീകരിക്കണമെന്ന ആവ ശ്യം ശക്തമായി. പാതയോരങ്ങളിലെ അനധികൃത പാർക്കിങ്ങിന് പുറമേ, നവീകരണ ത്തിനായി ബസ് സ്റ്റാൻഡ് അടച്ചതും, പേട്ടക്കവലയിലെ ബസ് കാത്തിരുപ്പു കേന്ദ്രവും
ട്രാഫിക് സിഗ്നൽ ലാമ്പുകളും അടുത്തടുത്ത് സ്ഥാപിച്ചതും ടൗണിലെ ഗാതഗാത കുരു ക്ക് രൂക്ഷമാക്കിയിരിക്കുകയാണ്.ശനിയാഴ്ച്ചയും, തിങ്കളാഴ്ചയുമാണ് ഗതാഗത കുരുക്ക് രൂക്ഷമായി അനുഭവപ്പെടുന്ന ത്. ടൗണിൽ ദേശിയപാതയിൽ ഇരവുശങ്ങളിലും വാഹനങ്ങളുടെ അനധികൃത പാർക്കിങ്ങാണ് കുരുക്കിന് പ്രധാന കാരണം . ബസ് സ്റ്റാൻഡ് അടച്ചതോടെ സ്റ്റാൻഡിന് മുൻപിൽ കിഴക്കോട്ടും പടിഞ്ഞാറോട്ടുമുള്ള യാത്രികർക്ക് വേണ്ടി താൽക്കാലികമാ യി സ്ഥാപിച്ച ബസ് സ്റ്റോപ്പുകൾ അടുത്തടുത്തായതും ഗതാഗത കുരുക്കിനിടയാക്കുന്നു .ഇതേരീതിയിലാണ് പേട്ടക്കവലയിലെ ബസ് സ്റ്റോപ്പുകളും. ഇരുവശങ്ങളിലേക്കുമുള്ള സ്റ്റോപ്പുകളിൽ ഒന്നിലധികം ബസുകൾ നിർത്തിയാൽ ദേശീയ പാതയിലൂടെയുള്ള ഗതാഗതം സ്തംഭിക്കുന്ന സ്ഥിതിയാണ്.സ്റ്റാൻഡില്ലാത്തതിനാൽ ടൗണിലെ ബസ് സ്റ്റോപ്പുകളിൽ ബസുകൾ അധിക സമയം നിർത്തിയിടുന്നതും ഗാതഗത തടസ്സത്തിന് കാരണമാകുന്നു. മിനി സിവൽ സ്റ്റേഷന് മുൻപിൽ ദേശീയ പാതയോരത്തെ ബസുകളുടെ പാർക്കിങ് പൊൻകുന്നം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് ഗതാഗത തടസം സൃഷ്ടിക്കുന്നുണ്ട്. മുൻപ് പഞ്ചായത്ത് വിളിച്ചു ചേർത്ത ട്രാഫിക് അവലോകന യോഗത്തിൽ പഞ്ചായത്ത് നിർദ്ദേശിച്ച വൺ വേ സംവിധാനം പൊലീസിന് സ്വീകാര്യമല്ലാതെ വന്നതോടെ നടപ്പായില്ല. ടൗണിലെ ബസ് സ്റ്റോപ്പുകൾ പുനക്രമീകരിച്ച് ഗതാഗത തടസം ഒഴിവാക്കാൻ പഞ്ചായത്തും ,പൊലീസും,ദേശീയ പാത വിഭാഗവും സഹകരിച്ച് നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.അനധികൃത പാർക്കിങ്ങിനെതിരെ കർശന നടപടികൾആരംഭിച്ചതായി പൊലീസ് അറിയിച്ചു. വഴിയരുകിൽ അനധികൃതമായി പാർക്ക് ചെയ്ത അഞ്ചു വാഹനങ്ങൾ ക്കെതിരെ ഇന്നലെ നടപടികൾ സ്വീകരിച്ചതായി എസ്എെ. എ.എസ്.അൻസിൽ അറി യിച്ചു. രാവിലെ 8.30 മുതൽ 10.30 വരെ ഭാരവാഹനങ്ങൾ ടൗണിൽപ്രവേശിക്കു ന്നത് നിരോധിച്ചായും എസ്.ഐ അറിയിച്ചു.വരും ദിവസങ്ങളിലും അനധികൃത പാർക്കി ങ്ങിനെതിരെ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.