കാ​ഞ്ഞി​ര​പ്പ​ള്ളി:കൊ​ല്ലം – ദി​ണ്ഡി​ഗ​ൽ ദേ​ശീ​യ​പാ​ത​യും കാ​ഞ്ഞി​ര​പ്പ​ള്ളി-കാ​ഞ്ഞി​രം​ക​വ​ല സം​സ്ഥാ​ന​പാ​ത​യും സം​ഗ​മി​ക്കു​ന്ന കാ​ഞ്ഞി​ര​പ്പ​ള്ളി പേ​ട്ട​ക്ക​വ​ല​യി​ൽ ട്രാ​ഫി​ക് സി​ഗ്ന​ൽ സ്ഥാ​പി​ച്ച​തോ​ടെ​യു​ണ്ടാ​യ ഗ​താ​ഗ​ത കു​രു​ക്കി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​നു​ള്ള ന​ട​പ​ടി ആ​രം​ഭി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ ട്രാ​ഫി​ക് ക​മ്മി​റ്റി​യി​ൽ എ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ൾ അ​നു​മ​തി​ക്കാ​യി ജോ​യി​ന്‍റ് ആ​ർ​ടി​ഒ​യ്ക്ക് സ​മ​ർ​പ്പി​ച്ചു. ഓ​ട്ടോ​മാ​റ്റി​ക് ട്രാ​ഫി​ക് സി​ഗ്‌​ന​ലും കി​ഴ​ക്കോ​ട്ടു​ള്ള യാ​ത്ര​ക്കാ​ർ​ക്കാ​യി പ​ണി​ത ബ​സ് കാ​ത്തി​രു​പ്പ് കേ​ന്ദ്ര​വും അ​ടു​ത്ത​ടു​ത്താ​യി വ​ന്ന​ത് ഗ​താ​ഗ​ത കു​രു​ക്ക് സൃ​ഷ്ടി​ക്കു​ന്ന​വെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്തി​ൽ ട്രാ​ഫി​ക് ക​മ്മി​റ്റി വി​ളി​ച്ച് ചേ​ർ​ത്തി​രു​ന്നു.

പേ​ട്ട​ക്ക​വ​ല​യി​ലെ ഇ​രു​വ​ശ​ത്തേ​ക്കു​മു​ള്ള ബ​സ് സ്റ്റോ​പ്പു​ക​ൾ പു​നഃ​ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് പ്ര​ധാ​ന നി​ർ​ദേ​ശം. പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സു​ക​ളു​ടെ സ്റ്റോ​പ്പ് കാ​ൾ​ടെ​ക്‌​സ് പെ​ട്രോ​ൾ പ​മ്പി​ന് എ​തി​ർ​വ​ശ​ത്ത് കെ​എ​സ്എ​ഫ്ഇ ശാ​ഖ​യ്ക്കു മു​ന്നി​ലേ​ക്ക് മാ​റ്റും. കി​ഴ​ക്കോ​ട്ടു​ള്ള ബ​സു​ക​ൾ ബ​സ് കാ​ത്തി​രു​പ്പ് കേ​ന്ദ്ര​ത്തി​ൽ നി​ന്നും 25 മീ​റ്റ​ർ മു​ന്നോ​ട്ടു മാ​റ്റി നി​ർ​ത്ത​ണ​മെ​ന്നു​മാ​ണ് നി​ർ​ദേ​ശം.

ഈ​രാ​റ്റു​പേ​ട്ട ഭാ​ഗ​ത്ത് നി​ന്ന് എ​ത്തു​ന്ന ചെ​റു​വാ​ഹ​ന​ങ്ങ​ൾ ടൗ​ണി​ൽ പ്ര​വേ​ശി​ക്കാ​തെ ആ​ന​ക്ക​ല്ല്, ആ​നി​ത്തോ​ട്ടം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും വ​ഴി തി​രി​ഞ്ഞ് ത​മ്പ​ല​ക്കാ​ട് റോ​ഡി​ലൂ​ടെ കു​രി​ശു​ങ്ക​ലി​ൽ എ​ത്തു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​വു​മു​ണ്ട്