മുണ്ടക്കയം ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരമായി വാഹന ഗതാഗതം നീയന്തി ക്കുന്നതിനായി സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറുകളാണ് ഇപ്പോൾ അപകടങ്ങൾക്കും ഗതാഗതാ ക്കുരുക്കിനും വഴിവച്ചിരിക്കുന്നത്. നഗരത്തിൻ്റെ പല ഭാഗങ്ങളിലായി നിര യായി സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറുകൾ റോഡിൻ്റെ വീതി കുറഞ്ഞ ഭാഗങ്ങളിലാ യാണ്.  മാത്രമല്ല നിരയായി വച്ചിരിക്കുന്ന ഡിവൈഡറുകളൾക്കിലൂടെ റോഡ് ക്രോസ് ചെയ്യുന്ന കാൽനടയാത്രക്കാരെ ഡിവൈസുകളുടെ മറവിൽ വാഹന ഡ്രൈവർമാർ കാണാറില്ല. ഇത് അപകടത്തിനും വഴിവയ്ക്കുന്നുണ്ട്.
നിരയായി സ്ഥാപിച്ചിരിക്കുന്ന ഡിവൈസുകളുടെ ഇരുവശങ്ങളിലുമായി വാഹന പാർ ക്കിംഗ്‌ കൂടിയാകുന്നതോടെ വലിയ വാഹനങ്ങകൾക്ക് കടന്ന് പോകാൻ പറ്റാത്ത അവ സ്ഥയും ഉണ്ടാകാറുണ്ട്.നഗരത്തിൻ്റെ പ്രധാനമായും ജന തിരക്ക് അനുഭവപ്പെടുന്ന ജം ഗ്ഷനാണ് ബസ് സ്റ്റാൻ്റ് ജംഗ്ഷൻ. അവിടെയാകട്ടെ സീബ്ര ലൈനുകളും ഇല്ല. കാൽ ന ടയാത്രാ കാർ പല വഴിവക്കായാണ് ഈ ഭാഗത്ത് റോഡ് മുറിച്ച് കടക്കുന്നത്. ഇത് പല പ്പോഴും അപകടങ്ങൾക്കും ഗതാഗത തടസ്സത്തിനും വഴിവയ്ക്കുന്നുണ്ട്.
അശാസ്ത്രിയമായി സ്ഥാപാച്ചിരിക്കുന്ന ഡിവൈഡുകൾ പ്രയോജനകരമായി സ്ഥാപി ക്കണമെന്നും ,പാതയിൽ മതിയായ സീബ്ര ലൈനുകൾ വരയ്ക്കണമെന്നും വ്യാപാരി വ്യവസായി എകോപന സമതി മുണ്ടക്കയം യൂണിറ്റ് ആവശ്യപ്പെട്ടു.