കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പുതിയതായി നടപ്പിലാക്കിയ ട്രാഫിക് പരിഷ്‌കാര ത്തിനെതിരെ വ്യാപക പ്രതിഷേധവുമായി നാട്ടുകാരും വ്യാപാരികളും. തിങ്കളാഴ്ച മുതലാണ് ഗതാഗത പരിഷ്‌കാരം നടപ്പിലാക്കിയത്. ദേശിയപാതയില്‍ നിന്നും ടി.വി. എസ് റോഡിലേക്ക് പ്രവേശിക്കുന്നതും പുത്തനങ്ങാടി റോഡില്‍ കെ.എസ്.ഇ.ബി ജംഗ്ഷനില്‍ നിന്നും ബസ് സ്റ്റാന്‍ഡ് റോഡിലൂടെ ദേശിയപാതയിലേക്ക് വാഹനങ്ങള്‍ കടക്കുന്നതുമാണ് നിരോധിച്ചിരുന്നത്. ഇതില്‍ ദേശിയപാതയില്‍ നിന്നും ടി.വി.എസ് റോഡിലേക്ക് പ്രവേശിക്കുന്നതിനെ ചൊല്ലിയാണ് പ്രതിഷേധം ഉയര്‍ന്നത്. എന്നാല്‍ നിരവധി കച്ചവട സംവീധാനങ്ങളെ തകര്‍ക്കുനന് രീതിയിലുള്ള ട്രാഫിക് പരിഷ്‌ക രണം ഒഴിവാണമെന്നാണ് ആവശ്യമുയരുന്നത്.

ഈ വഴി പഴയപ്പള്ളിലേക്കും സമീപത്തെ ജുമാ മസ്ജിദിലേക്കും സെന്റ് മേരീസ്, ഇന്‍ഫന്റ് ജീസസ്, ഡേ കെയര്‍ സെന്റര്‍, ബിഷപ് ഹൗസ് എന്നിവിടങ്ങളിലേക്കും ടൗണ്‍ ചുറ്റാതെ എത്താനുള്ള എളുപ്പവഴിയാണ് പുതിയ ട്രാഫിക് സംവിധാനത്തോടെ താളം തെറ്റിയതയെന്നാണ് ആക്ഷേപമുയരുന്നത്. എന്നാല്‍ ഈ റോഡ് ഉപയോഗിക്കു ന്ന വ്യപാരികളും ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിസന്ധിയിലായിരിക്കു കയാണ്. ട്രാഫിക് പരിഷ്‌കരണം നടപ്പിലാക്കിയതോടെ വ്യാപാര സ്ഥാപനങ്ങളിലെ വില്‍പന വളരെ കുറഞ്ഞെന്നും വ്യാപാരികള്‍ പറയുന്നു.

എന്നാല്‍, നിലവിലുള്ള ട്രാഫിക് സംവിധാനത്തെ വ്യാപാരികള്‍ ഒന്നടങ്കം സ്വാഗതം ചെയ്തു. പക്ഷെ ദേശിയ പാതയില്‍ നിന്നും കയറുന്ന ഭാഗം വ്യാപാരികള്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്. ഗതാഗതാക്കുരുക്ക് ഒഴിവാക്കുവാന്‍ നടപ്പാക്കിയ വണ്‍വേ സംവിധാനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയുട്ടുണ്ട്. വണ്‍വേ സംവിധാനം തങ്ങള്‍ എതിര്‍ക്കുന്നില്ലായെന്നും വണ്‍വേ സംവിധാനം പുനപരിശോധിക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു.

പുതിയ വണ്‍വേ സംവീധാനം നിലവില്‍ വന്നതോടെ വ്യാപാര സ്ഥാപനങ്ങളിലേക്ക് ലോഡ് ഇറക്കുന്നതിനയുള്ള വാഹനങ്ങള്‍ കയറുന്നതിനായി ബസ് സ്റ്റാന്‍ഡ് ഭാഗത്തുകൂടിയോ, കുരിശുങ്കല്‍ കൂടിയോ കടന്ന് വരേണ്ട അവസ്ഥയാണുള്ളത്. ഇത് ഈ ഭാഗത്തുകൂടിയുള്ള ഇടുങ്ങി വഴിയില്‍ ഗതാഗത തടസം ഉണ്ടാക്കുന്നുണ്ട്. ഈ ഭാഗത്ത് താമസിക്കുന്നവര്‍ക്ക് ദേശിയ പാതയില്‍ നിന്ന് റ്റി.വി.എസ് റോഡിലേക്ക് കയറാന്‍ സാധിക്കാതയതോടെ കുരിശുങ്കല്‍ എത്തി ചുറ്റി കറങ്ങി വീട്ടിലെത്തേണ്ട സ്ഥിതിയാണുള്ളത്.

നിരവധി തവണ ട്രാഫിക് പരിഷ്‌കരണം ഏര്‍പ്പെടുത്തിയപ്പോഴും സഹകരണവുമായി വ്യാപാരകള്‍ രംഗത്തുണ്ടായിരുന്നു. എന്നാല്‍ അശാസ്ത്രിയമായി ഏകപക്ഷിയമായി നടത്തിയ ഗതാഗത പരിഷ്‌കരണത്തിനെതിരെ നാട്ടുകാരും വ്യാപാരികളും ചേര്‍ന്ന പഞ്ചായത്തിന് നല്‍കിയിരിക്കുകയാണ്.