ലോക് ഡൗൺ കാലത്തും അനധികൃത പാര്‍ക്കിംഗില്‍ കുരുങ്ങി കാഞ്ഞിരപ്പള്ളി. നിയന്ത്ര ണങ്ങള്‍ക്ക് ഇളവ് വന്നതോടെയാണ് വാഹനങ്ങളുടെ തിരക്കും അനധികൃത പാർക്കിം ങ്ങും വർധിച്ചിരിക്കുന്നത്.ലോക് ഡൗൺ കാലമാണങ്കിലും, റെഡ് സോൺ മേഖലയിൽ പെട്ട സ്ഥലമാണങ്കിലും രാവിലെ മുതല്‍ തന്നെ വാഹനങ്ങളുടെ തിരക്കാണ് കാഞ്ഞിരപ്പ ള്ളി ടൗണില്‍. ആവശ്യത്തിനും അനാവശ്യത്തിനും എത്തുന്നവർ നിരവധി. സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവര്‍ വാഹനങ്ങൾ അലക്ഷ്യമായി പാര്‍ക്ക് ചെയ്യുന്നതിനാല്‍ ഗതാഗത കുരുക്കും രൂക്ഷം.
നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതാണ് ടൗണിലെ തിരക്ക് വർധിക്കാൻ കാരണം. നിലവില്‍ പോലീസ് പരിശോധന കർശനമല്ലാത്തതിനാൽ  നിരവധി വാഹനങ്ങളാണ് നിരത്തിലിറങ്ങുന്നത്. വരുന്ന വാഹനങ്ങളെല്ലാം ദേശീയ പാതയുടെ ഇരുവശങ്ങളിലു മായി പാര്‍ക്ക് ചെയ്യുന്നതാണ് ഗതാഗതക്കുരുക്കുണ്ടാകാൻ കാരണം.
ബസുകള്‍ ഇല്ലാത്തതിനാല്‍ ബസ് സ്റ്റാന്‍ഡിലും നിറയെ വാഹനങ്ങളാണ്. കാഞ്ഞിരപ്പള്ളി – തമ്പലക്കാട് റോഡിലും പുത്തനങ്ങാടി റോഡിലും ഗതാഗത കുരുക്കിന് ഒട്ടും കുറവില്ല. ഫുട്പാത്തുകളും റോഡുകളും കയ്യേറി വാഹനങ്ങൾ പാർക്ക് ചെയ്യാൻ തുടങ്ങിയതോടെ കാൽനടയാത്ര പോലും ദുഷ്ക്കരമായ സ്ഥിതിയാണ്. ഈ സാഹചര്യത്തിൽ പോലീസ് പരിശോധന കർശനമാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.