ജൂലൈ 14 മുതല്‍ 20 വരെയുള്ള റ്റിപിആര്‍ അനുസരിച്ച് താലൂക്കിലെ ഒരു പഞ്ചായ ത്തും സേഫ് സോണിലില്ല. കോരുത്തോട് ഡെയിഞ്ചറസ് സോണില്‍ നിന്ന് കരകയറി യങ്കിലും മണിമലയും എരുമേലിയും ഡെയിഞ്ചറസ് സോണിലാണ്. എരുമേലിയില്‍ 15.96 ശതമാനവും മണിമലയില്‍ 17.79മാണ് റ്റി പി ആര്‍ നിരക്കുകള്‍. ഇതോടെ ഇരു പഞ്ചായത്തിലും അടുത്ത ഒരാഴ്ച്ച ട്രിപ്പിള്‍ ലോക്കിലാവും.

പാറത്തോട്, കോരുത്തോട്, ചിറക്കടവ്, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, കൂട്ടിക്കല്‍ എലി ക്കുളം പഞ്ചായത്തുകളില്‍ 5 നു മുകളിലാണ് ടി പി ആര്‍ നിരക്ക് എന്നതിനാല്‍ ഇവി ടെങ്ങളില്‍ ഭാഗിക ലോക്ക് ഡൗണ്‍ ആവും. ഒന്നിടവിട്ട ദിവങ്ങളില്‍ മാത്രമാവും കടതു റക്കാന്‍ അനുമതി. സേഫ് സോണിലായിരുന്ന കൂട്ടിക്കലും നിരക്ക് കൂടിയതിനാല്‍ ഭാ ഗിക ലോക്ക് ഡൗണിലാവും.