കാഞ്ഞിരപ്പള്ളി: ഏത് രംഗത്താണെങ്കിലും അവിടെ മികച്ചവരാകാന്‍ വിദ്യാര്‍ത്ഥികള്‍ ക്ക് കഴിയണമെന്ന് ഡി.ജി.പി. ടോമിന്‍ ജെ. തച്ചങ്കരി. ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിന്റെ മുപ്പത്തി ഏഴാമത് വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു പ്രസം ഗിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ കാലഘട്ടത്തില്‍ എല്ലാ മേഖലയും ടെക്‌നോ ളജിയില്‍ അധിഷ്ഠിതമാണെന്നും ടെക്‌നോളജിയുടെ സഹായമില്ലാതെ മുന്നോട്ട് പോ കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മാതാപിതാക്കളോട് സ്‌നേഹമുള്ള തലമു റയായി വളര്‍ന്നു വരണമെന്നും അദ്ദേഹം വിദ്യാര്‍ത്ഥികളെ ഓര്‍മ്മിപ്പിച്ചു.

യോഗത്തില്‍ പിടിഎ പ്രസിഡന്റ് ജോസ് ആന്റണി അധ്യക്ഷത വഹിച്ചു. സമ്മേളന ത്തില്‍ പ്രിന്‍സിപ്പല്‍ ഫാ. ആന്റണി തോക്കനാട്ട്, വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോസ് പുഴക്കര, കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്ക് ചെയര്‍മാന്‍ ജോര്‍ജ്ജുകുട്ടി ആ ഗസ്തി, അമല്‍ജേ്തി എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ലില്ലിക്കുട്ടി ജേക്ക ബ്, സ്റ്റാഫ് സെക്രട്ടറി സുനിത മാത്യു, വിദ്യാര്‍ത്ഥികളായ അല്‍സഫാന്‍ അനസ്, മരി യ ഫിലോ എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.പാഠ്യ-പാഠേ്യതര വിഷയങ്ങളില്‍ മികച്ച വിജയം നേടിയവര്‍ക്കുള്ള സമ്മാനങ്ങള്‍ യോഗത്തില്‍ വിതരണം ചെയ്തു.