കത്തോലിക്കാ കരിസ്മാറ്റിക് നവീകരണം കാഞ്ഞിരപ്പള്ളി സോണിന്റെ നേതൃത്വ ത്തില്‍ വി. അല്‍ഫോന്‍സാമ്മയുടെ കബറിടത്തിങ്കലേയ്ക്കുള്ള 15-ാമത്  തീര്‍ത്ഥാ ടനം തിങ്കളാഴ്ച (ഒക്‌ടോബര്‍ 24 ) നടക്കും.സഭാ നവീകരണത്തോട് ചേര്‍ന്ന് നടത്തപ്പെ ടുന്ന തീര്‍ത്ഥാടനയാത്ര ആനക്കല്ല്, കപ്പാട്, തിടനാട് വഴി ഭരണങ്ങാനത്ത് എത്തിച്ചേ രും. ചെമ്മലമറ്റം പാരീഷ് ഹാളില്‍ തീര്‍ത്ഥാടകര്‍ക്ക് ഉച്ചഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്. ഉച്ചകഴിഞ്ഞ് 3.45ന് ഭരണങ്ങാനം ദൈവാലയത്തില്‍ വി. കുര്‍ബാന ഉണ്ടായിരിക്കും.

തീര്‍ത്ഥാടകര്‍ക്ക് തിരികെ പോരുന്നതിന് വാഹനസൗകര്യം ക്രമീകരിച്ചിട്ടുണ്ട്. രാവി ലെ 8.30ന് കാഞ്ഞിരപ്പള്ളി പഴയപള്ളിയില്‍ നിന്ന് ആരംഭിക്കുന്ന പദയാത്ര മുന്‍ രൂപ താധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ ഉദ്ഘാടനം ചെയ്യും. സോണല്‍ ഡയറക്ടര്‍ ഫാ. കു ര്യാക്കോസ് വടക്കേടത്ത്, ജോയിന്റ് ഡയറക്ടര്‍ ഫാ.ജോസ് മംഗലത്തില്‍, സബ്‌സോണ്‍ ആനിമേറ്റര്‍മാര്‍, സോണ്‍ സര്‍വ്വീസ് ടീം, സബ്‌സോണ്‍ സര്‍വ്വീസ് ടീം എന്നിവര്‍ നേതൃ ത്വം നല്‍കും.