ലക്ഷങ്ങൾ മുടക്കി പുനർനിർമ്മാണം നടത്തിയ കാഞ്ഞിരപ്പള്ളി ബസ്റ്റാന്റിൽ മൂക്ക് പൊത്തി നിൽക്കേണ്ട ഗതികേടിൽ യാത്രക്കാർ. കംഫർട്ട് സ്റ്റേഷൻ തുറന്ന് നൽകിയില്ലന്ന് മാത്രമല്ല നിലവിലെ സെപ്റ്റിക് ടാങ്ക് വെള്ളം വന്ന് നിറഞ്ഞ് മലിനജലം പുറത്തേക്കൊ ഴുകുന്ന അവസ്ഥയിലുമാണ്.
തൊണ്ണൂറ് ലക്ഷം രുപ ചെലവഴിച്ച് പുതുക്കിപ്പണിതതാണ് കാഞ്ഞിരപ്പള്ളി ബസ്റ്റാന്റ്. എന്നാൽ മൂക്കുപൊത്താതെ നിൽക്കാൻ കഴിയാത്ത അവസ്ഥയാണ് ഇeപ്പാഴിവിടെ. കംഫർട്ട് സ്റ്റേഷന്റെ നിലവിലെ സെപ്റ്റിക് ടാങ്ക് നിറഞ്ഞ് മലിനജലം പുറത്തേക്കൊ ഴുകുന്നതാണ് കാരണം. യാത്രക്കാരെ കൂടാതെ വ്യാപാരികൾക്കും ഇത് സൃഷ്ടിക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല. സ്റ്റാന്റിലാകെ ഒഴുകി പരക്കുന്ന മലിനജലം മൂലം കടുത്ത ദുർഗ ന്ധമാണ് പ്രദേശത്താകെ അനുഭവപ്പെടുന്നത്.ഈ വെള്ളത്തിൽ കൂടി നടന്ന് വേണം യാ ത്രക്കാർക്ക് ബസിൽ കയറുവാൻ.
ഇതിനിടെ സ്റ്റാന്റിന്റെ നിർമ്മാണം പൂർത്തിയാക്കിയിട്ടും കംഫർട്ട് സ്റ്റേഷൻ തുറന്ന് കൊടുക്കാൻ തയ്യാറാകാത്തതിനെതിരെ പ്രതിക്ഷേധം ശക്തമാവുകയാണ്. ഓടയിലൂടെ മലിനജലം ഒഴുക്കാൻ അനുവദിക്കണമെന്ന  ആവശ്യം പഞ്ചായത്ത് നിക്ഷേധിച്ചതാണ് കരാറുകാരൻ ഇത് തുറന്ന് നൽകാതിരിക്കാൻ കാരണം. നേരത്തെ കംഫർട്ട് സ്റ്റേഷനിൽ നിന്നുള്ള മലിന ജലം ഓടയിലൂടെ ചിറ്റാർപുഴയിലേക്കാണ് ഒഴുക്കിയിരുന്നത്.പുതിയ സെപ്റ്റിക് ടാങ്ക് സ്ഥാപിച്ച് കംഫർട്ട് സ്റ്റേഷൻ തുറന്ന് നൽകണമെന്ന് പഞ്ചായത്ത് പല വട്ടം ആവശ്യപ്പെട്ടെങ്കിലും  ഇത് പാലിക്കാൻ കരാറുകാരൻ ഇതുവരെ തയ്യാറായിട്ടി ല്ല.
രണ്ടായിരത്തി പത്തിലാണ് ബി ഒ ടി അടിസ്ഥാനത്തിൽ ബസ്റ്റാന്റിൽ കംഫർട്ട് സ്റ്റേഷൻ പണികഴിപ്പിക്കുന്നത്. കാഞ്ഞിരപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന  കൈരളി സോഷ്യൽ സർവീസ് സൊസൈറ്റിക്കാണ് ഇതിന്റെ നടത്തിപ്പ് ചുമതല. ഈ സൊ സൈറ്റി തന്നെ മറ്റിടങ്ങളിൽ നടത്തുന്ന കംഫർട്ട് സ്റ്റേഷനുകൾക്കെതിരെയും പരാതി വ്യാപകമാണ്.