1001 പേർ ഒപ്പിട്ട വീട്ടമ്മയുടെ പരാതി ഫലം കണ്ടു :എരുമേലി പഞ്ചായത്തിന് മനുഷ്യാ വകാശ കമ്മീഷന്റെ ഉത്തരവ്

എരുമേലി :ബസ് സ്റ്റാൻഡും മൂത്രപ്പുരയും ഇല്ലെന്ന സ്ട്രീകളടക്കമുള്ള യാത്രക്കാരുടെ സ ങ്കടം വെള്ള പേപ്പറിൽ സ്വന്തം കൈപ്പടയിലെഴുതി 1001 പേരെ നേരിൽ കണ്ട് പരാതി കാട്ടി ഒപ്പുകൾ വാങ്ങി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ച രജനിയുടെ പോരാട്ടം വി ജയം കണ്ടു. എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പൊതു ശൗചാലയം പ്രവർത്തിപ്പിക്ക ണമെന്നും മുക്കൂട്ടുതറയിൽ ബസ് സ്റ്റാൻഡും ശൗചാലയവും നിർമിക്കണമെന്നും കമ്മീ ഷൻ കഴിഞ്ഞ ദിവസം നടന്ന സിറ്റിങിൽ ഉത്തരവിട്ടു. എരുമേലി ഗ്രാമ പഞ്ചായത്തിന്റെ എതിർവാദങ്ങൾ തള്ളിയാണ് കമ്മീഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടത്.കൂലിപ്പണിക്കാരിയും നിർധനയുമായ മുട്ടപ്പള്ളി ചെറുകുന്നേൽ രജനി മോഹനൻ സമർ പ്പിച്ച ഹർജിയിലാണ് ഉത്തരവ്. എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പൊതു ശൗചാ ലയം പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇതിന് മുമ്പും രജനി ഒറ്റയാൾ പോരാട്ടം നട ത്തിയിരുന്നു. സ്റ്റാൻഡിൽ സമരം നടത്തിയ രജനിക്കെതിരെ അന്ന് പോലീസ് കേസ് ഏടു ത്തിരുന്നു . ഇത് പിന്നീട് കോടതി തള്ളി. ബസുകളിൽ കയറി യാത്രക്കാരായ സ്ത്രീകളിൽ നിന്നും ഒപ്പുകൾ ശേഖരിച്ച് വനിതാ കമ്മീഷന് നൽകിയ പരാതിയിൽ കമ്മീഷൻ അംഗം നേരിട്ടെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. വനിതാ കമ്മീഷൻ നിർദേശം നൽകിയാണ് അന്ന് ശൗചാലയത്തിന്റെ പ്രവർത്തനം വർഷങ്ങൾക്ക് ശേഷം പുനരാരംഭിച്ചത്.

എന്നാൽ മാസങ്ങൾ നീളും മുമ്പേ ശൗചാലയം അടഞ്ഞു. സെപ്റ്റിക് ടാങ്ക് ചോർന്നൊലി ക്കുന്നതായിരുന്നു കാരണം. തുടർന്നാണ് 1001 പേർ ഒപ്പിട്ട പരാതി നാല് മാസം മുമ്പ് മനുഷ്യാവകാശ കമ്മീഷന് രജനി നൽകിയത്. പരാതിയുടെ ഹിയറിങ്ങിൽ പഞ്ചായത്തി ന് വേണ്ടി ഹാജരായത് പെൻഷൻ സെക്ഷനിലെ വനിതാ ജീവനക്കാരിയായിരുന്നു.സെ പ്റ്റിക് ടാങ്ക് പുനർ നിർമിക്കാൻ പഞ്ചായത്തിന്റെ പക്കൽ ഫണ്ട്‌ ഇല്ലെന്നാണ് ഇവർ അറിയിച്ചത്.ഇത് പച്ചക്കള്ളമാണെന്ന് കമ്മീഷനെ രജനി അറിയിച്ചു.ജില്ലയിൽ ഏറ്റവും വിസ്തൃതിയും 23 വാർഡുകൾ ഉള്ളതുമായ സ്പെഷ്യൽ ഗ്രേഡ് പഞ്ചായത്താണ് എരുമേ ലിയെന്നും ലക്ഷക്കണക്കിന് ശബരിമല തീർത്ഥാടകർ ഓരോ വർഷവും എത്തുന്നതിനാൽ അടിസ്ഥാന സൗകര്യങ്ങൾക്ക് സർക്കാർ പ്രത്യേകമായി ഫണ്ട് അനുവദിക്കുന്നുമുണ്ടെന്നും രജനി പറഞ്ഞു.
ശബരിമല പ്രധാന പാതയിൽ എരുമേലിയിലെ തിരക്കേറിയ ടൗൺ ആയ മുക്കൂട്ടുതറയി ൽ നാളിതുവരെയായി ബസ് കാത്തിരിപ്പ് കേന്ദ്രവും മൂത്രപ്പുരയും ബസ് സ്റ്റാൻഡും ഇല്ല.