മൂത്രമഴിച്ചോ..പക്ഷെ, പടം വരും…ഒപ്പം നാടാകെ നാണക്കേടാകുമെന്ന് എരുമേലി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ ‘മുന്നറിയിപ്പ് ‘…

എരുമേലി : സ്റ്റാന്‍ഡില്‍ ബസുകളുടെ മറ പറ്റി മൂത്രശങ്ക തീര്‍ക്കുന്നവര്‍ ഇനി ആശങ്ക യുമായി വരില്ല. വരരുതെന്ന് മാത്രമല്ല, വന്നാല്‍ ഒന്നാംതരം പണി നാട്ടുകാരുടെ വക കിട്ടുകയും ചെയ്യും. അതിനുള്ള മുന്നറിയിപ്പ് പ്രദര്‍ശിപ്പിച്ച് ബോര്‍ഡുകള്‍ സ്ഥാപിച്ചി രിക്കുകയാണ് നാട്ടുകാര്‍. എരു മേലി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലാണ് രസകരവും താ ക്കീതും നിറഞ്ഞ മുന്നറിയിപ്പ് ബോര്‍ഡുകള്‍.
പൗരസമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസമാണ് നാട്ടുകാരും വ്യാപാരികളും ചേര്‍ന്ന് ബോര്‍ഡുകള്‍ സ്ഥാപിച്ചത്.സ്റ്റാന്‍ഡില്‍ ശൗചാ ലയം ഉണ്ടെങ്കിലും പലരും കാ ര്യം സാധിക്കുന്നത് ബസുകളുടെ മറവി ലും സ്റ്റാന്‍ഡിന്റെ പിന്നാമ്പുറത്തും ഓടയിലു മാണ്. ദുര്‍ഗന്ധവും മാലി ന്യങ്ങളും അസഹനീയമായതോടെയാണ് ബോര്‍ഡുകള്‍ സ്ഥാപിക്കേണ്ടി വന്നതെന്ന് സ്റ്റാന്‍ഡിലെ വ്യാപാരി എം എ നിഷാദ് പറഞ്ഞു.

ക്യാമറകള്‍ ഇതിന്റെ ഭാഗമായി സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്.മാലിന്യങ്ങളിടു ന്നവരെയും മറ്റും ക്യാമറയില്‍ കണ്ടെത്തി നിയമ നടപടികള്‍ സ്വീകരിക്കാനാണ് നീ ക്കം. സദുദ്ദേശം നിറഞ്ഞ ഈ മുന്നറിയിപ്പുക ള്‍ക്ക് പോലീസിന്റെ പിന്തുണയുമുണ്ട്. ഇനി ഓപ്പണ്‍ മൂത്രമൊഴിക്കലിന് വരുന്നവരെ വെറുതെ വിടില്ലെന്നുറപ്പിച്ചിരിക്കുക യാണ് പരിസരവാസി കളും. അതുകൊണ്ട് ‘ജാഗ്രതൈ ‘.