ഏഴാച്ചേരി : ഓടുപൊളിച്ചും മറയിട്ടിരുന്ന തടിത്തട്ടി വകഞ്ഞുമാറ്റിയും കള്ളുഷാപ്പില്‍ കയറിയ കള്ളന്‍ കവര്‍ന്നത് പറ്റു ബുക്ക്; കുടിച്ചത് ഒരുകുപ്പി കള്ളും!ഷാപ്പിലെ മേശയി ല്‍  നയാപ്പൈസ ഇല്ലാതിരുന്നതിന്റെ രോഷത്തിലാവണം കള്ളിന്‍കുപ്പികളില്‍ ചിലത് ക ള്ളന്‍ തച്ചുടക്കുകയും ചെയ്തു. കഴിഞ്ഞദിവസം രാത്രി ഏഴാച്ചേരിയിലെ കള്ളുഷാപ്പി ലായിരുന്നു സംഭവം. ഓടിളക്കിയാണ് കള്ളന്‍ ഉള്ളില്‍ കയറിയതെന്ന് കരുതുന്നു. ഇതോ ടൊപ്പം ഷാപ്പിന്റെ ഉള്‍വശം മറച്ചിരുന്ന തടിത്തട്ടിയും തള്ളിമാറ്റിയ നിലയിലായിരുന്നു.

ഷാപ്പിലെ മേശയാകെ പരതിയെങ്കിലും കുടിയന്മാര്‍ കടമായി കള്ളു കുടിക്കുമ്പോള്‍ തുക എഴുതിവച്ചിരുന്ന പറ്റുബുക്കു മാത്രമേ കള്ളന് കിട്ടിയുള്ളൂ. അടുത്ത് രണ്ട് കുപ്പി കള്ളു മുണ്ടായിരുന്നെങ്കിലും ഒരു കുപ്പി മാത്രം കാലിയാക്കി. ഷാപ്പാകെ അരിച്ചുപെറുക്കിയ തിന്റെ ലക്ഷണങ്ങളുമുണ്ട്. ഷാപ്പുടമ പരാതിപ്പെട്ടതിനെ തുടര്‍ന്ന് രാമപുരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

മോഷണമായിരുന്നു ലക്ഷ്യമെന്നാണ് പ്രാഥമിക സൂചനയെങ്കിലും പറ്റു ബുക്കുകൂടി എടു ത്തുകൊണ്ടുപോയതോടെ, കള്ളു കുടിച്ചിട്ട് കൂടുതല്‍ തുക നല്കാനുള്ള ആരെങ്കിലുമാ ണോ സംഭവത്തിനു പിന്നിലെന്നും അന്വേഷിക്കുന്നതായി രാമപുരം എസ്.ഐ. ജെര്‍ലിന്‍ വി. സ്‌കറിയ പറഞ്ഞു.അന്നു രാത്രി ഒമ്പതുമണിവരെ ഷാപ്പു പരിസരത്ത് ആളുകളുണ്ടാ യിരുന്നു.അതിനുശേഷമാണ് സംഭവമുണ്ടായതെന്ന് കരുതുന്നു. ഷാപ്പു കവാടത്തില്‍രാത്രി യില്‍ വെളിച്ചം വിതറിയിരുന്ന വൈദ്യുതി ബള്‍ബും ഊരിമാറ്റിയ നിലയിലായിരുന്നു.