രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ തുമ്പമടയില്‍ കുടി വെള്ള ക്ഷാമത്തിന് പരിഹാരം കാണാനായി കിണര്‍ നിര്‍മ്മിച്ചു.2016 – 2017 സാമ്പത്തിക വാര്‍ഷിക പദ്ധതികളില്‍ ഉള്‍പ്പെടുത്തി യഥാക്രമം മൂന്ന് ലക്ഷത്തി ഇരുപതിനായിരം രൂപയും നാലു ലക്ഷവും ചേര്‍ത്ത് മൊത്തം ഏഴു ലക്ഷത്തി ഇരുപതി നായിരം രൂപയാണ് നാലാം വാര്‍ഡ് വികസന ഫണ്ടില്‍ നിന്നും തുമ്പമട ശുദ്ധജല വിതര ണ പദ്ധതിക്കായി അനുവദിച്ചത്.ഇതിന്റെ ഭാഗമായാണ് കിണര്‍ നിര്‍മ്മാണം. തുമ്പമട ഗ്രാമസേവന കേന്ദ്രത്തിന് സമീപമായാണ് കിണര്‍ നിര്‍മ്മിച്ചത്.

കിലോമീറ്ററോളം നടന്ന് വെള്ളം ചുമന്ന് വീട്ടിലെത്തിക്കുന്നതിന് ജനങ്ങള്‍ വളരെയധികം ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് കിണര്‍ നിര്‍മ്മിച്ചത്.പദ്ധതി പൂര്‍ത്തിയാക്കുന്നതോ ടെ നാലാം വാര്‍ഡിലെയും തുമ്പമട പ്രദേശത്തെയും നുറുകണക്കിന് കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കാന്‍ കഴിയും.
പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം വാര്‍ഡ് അംഗവും പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണുമായ വിദ്യാ രാജേഷ് ഉദ്ഘാടനം ചെയ്തു. ഗുണഭോക്തൃ കമ്മറ്റി ചെയര്‍മാന്‍ എന്‍.എസ്അനില്‍ അദ്ധ്യക്ഷത വഹിച്ചു.മുന്‍ പഞ്ചായത്തംഗങ്ങളായ എം.ആര്‍ഗോപാലകൃഷ്ണന്‍, വി.എന്‍ രാജേഷ്,റ്റി.എല്‍സുധീഷ്, സുകുമാരന്‍ ചെമ്പംകുളം ,എന്‍.കെ മോഹനദാസ് തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.