തമ്പലക്കാട് തൃക്കോവില്‍ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി രാകേഷ് നാ രായണന്‍ ഭട്ടതിരിപ്പാടിന്റെയും മേല്‍ശാന്തി കല്ലാരവേലില്‍ പരമേശ്വര ശര്‍മ്മയുടെ യും കാര്‍മ്മികത്വത്തില്‍ കൊടിയേറ്റി

20 മുതല്‍ 24 വരെ ഉത്സവ ദിവസങ്ങളില്‍ രാവിലെ ഏഴിന് പൂമൂടല്‍, എട്ടിന് നവകം, 25 കലശം, അഷ്ടാഭിഷേകം, വൈകിട്ട് ഏഴിന് പൂമൂടല്‍. 21ന് വൈകിട്ട് 7.30ന് ഭക്തി ഗാനമഞ്ജരി. 23ന് രാവിലെ 10ന് സര്‍പ്പപൂജ. 24ന് രാവിലെ 10.30ന് ഉത്സവബലി, 12ന് ഉത്സവബലി ദര്‍ശനം.

25ന് രാവിലെ ഏഴിന് പൂമൂടല്‍, എട്ടിന് നവകം, ശ്രീബലി, തിരുനടയില്‍ പറ. എട്ടിന് എഴുന്നള്ളത്തിനെത്തുന്ന പനയന്നാര്‍കാവ് കാളിദാസന് തമ്പലക്കാട് പൗരാവലിയുടെ സ്വീകരണവും മറ്റത്തില്‍പാറ ജങ്ഷനില്‍ ഇഭകുലചക്രവര്‍ത്തിപട്ടം നല്‍കി ആദരിക്ക ല്‍, ആനയൂട്ട്. തുടര്‍ന്ന് ക്ഷേത്രത്തില്‍ 25 കലശം, അഷ്ടാഭിഷേകം, കലശാഭിഷേകം, ശ്രീഭൂതബലി, പൂമൂടല്‍, 10.30ന് ഉത്സവബലി, 12ന് ഉത്സവബലി ദര്‍ശനം.

വൈകിട്ട് നാലിന് കാഴ്ചശ്രീബലി, തിരുനടയില്‍ പറ, വൈകിട്ട് ഏഴിന് പൂമൂടല്‍. 9ന് പ ള്ളിവേട്ട എഴുന്നള്ളത്ത്, പള്ളിവേട്ട തിരിച്ചുവരവ്.26ന് രാവിലെ ആറിന് പള്ളിയുണര്‍ ത്തല്‍ ക്രിയകള്‍, അകത്തേക്ക് എഴുന്നള്ളിക്കല്‍, യാത്രാഹോമം. വൈകിട്ട് നാലിന് ആറാട്ടബലി, തിരുനടയില്‍ പറ, കൊടിയിറക്കല്‍ തുടര്‍ന്ന് മഹാകാളിപാറ ദേവി ക്ഷേ ത്രത്തിലേക്ക് ആറാട്ട് പുറപ്പാട്, ആറാട്ട്. 8.30ന് തേക്കടക്കവല വഴി തിരിച്ചെഴുന്നള്ള ത്ത്, 9.30ന് ബാങ്ക് പടിക്കല്‍ സ്വീകരണം, 10ന് ഗോപുരത്തിങ്കല്‍ സ്വീകരണം, മയൂരന ടനം, എതിരേല്‍പ് വിളക്ക്, ഗോപുരത്തിങ്കല്‍ പറ തുടര്‍ന്ന് ആറാട്ട കലശാഭിഷേകം, ശ്രീഭൂതബലി എന്നിവയും നടക്കും