പൊൻകുന്നം: ഇരട്ടക്കുട്ടികളിൽ അപൂർവ്വതയാണ് ഒരേ പ്രസവത്തിൽ പിറന്ന മൂന്ന് കുട്ടി കൾ. അതേ അപൂർവതയുമായി അവർ മൂവരും ഒന്നിച്ചെത്തിയിരിക്കുകയാണ് തങ്ങളു ടെ കന്നി വോട്ട് ചെയ്യാനായി. ഒറ്റ പ്രസവത്തിൽ പിറന്ന സഹോദരങ്ങളായ അനന്ദുവും അരുന്ധതിയും അരവിന്ദുമാണ് ആദ്യ സമ്മതിദാനാവകാശം പൂർത്തീകരിക്കാൻ ഒന്നി ച്ചെത്തിയത്. കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ 75-ാം ബൂത്തിലെ കന്നി വോട്ട ർമാരാണ് മൂവരും.
ചിറക്കടവ് സെന്റ് ഇഫ്രേംസ് എൽ പി സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ മൂവരും ഇല ക്ഷൻ ഉദ്യോഗസ്ഥർക്കും മറ്റ് വോട്ടർമാർക്കും കൗതുകമായി. ഒന്നിച്ചിരുന്ന് പഠിച്ച ക്ലാസ്സ് മുറികളിൽ ഒന്നിച്ച് വോട്ട് ചെയാനായതിന്റെ ആഹ്ലാദത്തിലാണ് സഹോദരങ്ങളും. ഇ തിനു മുമ്പ് ഇവരുടെ സ്കൂൾ പ്രവേശനവും മറ്റുള്ളവർക്ക് കൗതുക കാഴ്ചയായി മാറി യിരുന്നു.  ചിറക്കടവ് താന്നിയ്ക്കൽ റെജി -പ്രിയ ദമ്പതികളുടെ മക്കളാണ് അനന്ദുവും അരുന്ധതിയും അരവിന്ദും.