തുടർച്ചയായ രണ്ടു വർഷങ്ങളിൽ ഉണ്ടായ പ്രളയം കർഷകരെ ദുരിതത്തിലാഴ്ത്തി ഇരി ക്കുകയാണ്. ഇതിന് പിന്നാലെയാണ് കർഷകർക്ക് തിരിച്ചടിയായി ഇപ്പോൾ പുരയിടം വില്ലേജ് ഓഫീസുകളിൽ തോട്ടം എന്ന് രേഖപ്പെടുത്തി കർഷകരെ ബുദ്ധിമുട്ടിക്കുന്നത്. ഇ തുമൂലം സാധാരണക്കാരായ കർഷകർക്ക് ബാങ്കിൽ നിന്ന് ലോൺ അടക്കമുള്ള ഒരു സം വിധാനവും  ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണെന്നും ജോസ് കെ മാണി എം.പി പറഞ്ഞു. തോട്ടം പുരയിടം വിഷയത്തിൽ അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് എം സംഘടിപ്പിക്കുന്ന സമരത്തിന് മുന്നോടിയായുള്ള സമരപ്രഖ്യാ പന കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജോസ് കെ മാണി എം പി.

മുണ്ടക്കയം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിന് കേരള കോൺഗ്രസ് എം  പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റ് സാജൻ കുന്നത്ത്  അധ്യക്ഷതവഹിച്ചു. സമ്മേളനത്തിൽ കാഞ്ഞിരപ്പിള്ളി എംഎൽഎ ഡോക്ടർ എൻ ജയരാജ്, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രെസിഡന്റ്‌  അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ,  സ്റ്റീഫൻ ജോർജ് എംഎൽഎ കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം ജോർജുകുട്ടി ആഗസ്തി,  ജില്ലാ സെക്രട്ടറി ജോണിക്കുട്ടി മഠത്തിലാകാം,  ജോസഫ് ചാമക്കാല, അംബേഷ്  അലോഷ്യസ്, ഡയസ് കോക്കാട്, തോമസ് പാലക്കുന്നേൽ,  ജാൻസ് വയൽ കുന്നേൽ,  ചാർലി കോശി, സോജൻ ആനക്കുളം. തുടങ്ങിയവർ സംസാരിച്ചു.