അദാലത്ത് കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കോളേജ് ഓഡിറ്റോറിയ ത്തില്‍…

കാഞ്ഞിരപ്പള്ളി: താലൂക്കിലെ തോട്ടം -പുരയിടം വിഷയം പരിഹരിക്കാ ന്‍ 24ന് കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കോളേജ് ഓഡിറ്റോറിയത്തില്‍ അദാലത്ത് നടത്തും. പ്രശ്‌നം പരിഹരിക്കുന്നതിന് അ ദാലത്ത് വിളിച്ചു ചേ ര്‍ക്കാത്തതില്‍ പ്രതിഷേധിച്ച് സമരസമിതി 15നു ശേഷം സമര പരിപാടികള്‍ ആരംഭിക്കാനിരിക്കെയാണ് 24ന് അദാലത്ത് നടത്താന്‍ റവന്യു വകുപ്പ് തീ രുമാനിച്ചത്. താലൂക്കില്‍ ലഭിച്ചത് 2460 അപേക്ഷകളാണ് . ഇടക്കുന്നം വില്ലേ ജിലാണ് ഏറ്റവും കൂടതല്‍ അപേക്ഷകള്‍ ലഭിച്ചത്. കൂടാ തെ മുണ്ടക്കയം, എരുമേലി തെക്ക്, കൂവപ്പള്ളി, കൂട്ടിക്കല്‍, കാഞ്ഞിരപ്പള്ളി എന്നീ വില്ലേജു കളില്‍ നിന്നുമാണ് ഏറെയും അപേക്ഷകള്‍ ലഭിച്ചത്.

താലൂക്കില്‍ ലഭിച്ച അപേക്ഷകളില്‍ അദാലത്തില്‍ തീര്‍പ്പു കല്‍പ്പിക്കാന്‍ ക ഴിയാത്തവയുടെ കാരണം കാണിച്ച് അപേക്ഷകര്‍ക്ക് മറുപടി നല്‍കിയിട്ടു ണ്ടെന്നും, പരിഹരിക്കാന്‍ കഴിയുന്ന അപേക്ഷകളാണ് 24ന് നടത്തുന്ന അദാ ലത്തില്‍ പരിഗണിക്കുന്നതെന്നും ഭൂരേഖ വിഭാഗം തഹസില്‍ദാര്‍ അറിയി ച്ചു. നവംബര്‍ 18വരെയാണ് വില്ലേജ് ഓഫിസുകളിലും താലൂക്ക് ഓഫിസുക ളിലുമായി അപേക്ഷകള്‍ സ്വീകരിച്ചത്.

പ്രശ്‌നം പരിഹരിക്കുന്നതിന് 1964 മുതലുള്ള മുന്നാധാരങ്ങളുടെ പകര്‍പ്പുക ള്‍ റജിസ്‌ട്രേഷന്‍ വകുപ്പും റവന്യു വകുപ്പും ചേര്‍ന്ന് രേഖകള്‍ ഓണ്‍ലൈ നില്‍ പരിശോധിക്കണമെന്ന ആവശ്യം സ്രക്കാര്‍ ഇനിയും പരിഗണിക്കാത്ത ത് അപേക്ഷകരെ പലരെയും ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. മുന്‍ പ്രമാണങ്ങള്‍ എടുക്കാനുള്ള നെട്ടോട്ടത്തിലാണ് അപേക്ഷകര്‍. പലതവണ കൈമറിഞ്ഞ വ സ്തുവിന്റെ 1964 മുതലുള്ള മുന്നാധാരങ്ങളുടെ പകര്‍പ്പുകള്‍ എടുക്കുന്നത് ദുഷ്‌കരമാണെന്നാണ് അപക്ഷേകര്‍ ആരോപിക്കുന്നു .പണവും മുടക്കി ദി വസങ്ങളോളം റവന്യു റജിസ്ട്രാര്‍ ഓഫിസുകള്‍ കയറി ഇറങ്ങിയാലേ ഇ വ ലഭിക്കൂ എന്നും സമര അപേക്ഷകര്‍ ആരോപിക്കുന്നു. പല പ്രമാണങ്ങ ളുടെ പകര്‍പ്പുകള്‍ എടുക്കാന്‍ കഴിയാത്ത വിധം ജീര്‍ണാവസ്ഥയിലാണെ ന്നും സമര സമിതി ഭാരവാഹികള്‍ പറയുന്നു. മുന്‍പ്രമാണങ്ങള്‍ ഓണ്‍ലൈ നില്‍ പരിശോധിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് ഭൂരിഭാഗം അപേക്ഷകരുടെയും ആവശ്യം.

നിലവില്‍ തോട്ടങ്ങളെന്നു റവന്യൂ രേഖകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന സ്ഥലങ്ങള്‍ ഭാഗ ഉടമ്പടി നടത്താനോ, വീടുകള്‍ വയ്ക്കാനോ, വില്‍ക്കാനോ, വായ്പയ്ക്ക് ഈടു നല്‍കാനോ കഴിയാത്ത സ്ഥിതിയാണുള്ളത്. റവന്യൂ രേ ഖകളില്‍ ഇവ പുരയിടം എന്നാക്കി തിരുത്തി സ്വതന്ത്ര ഉടമസ്ഥാവകാശം ഭൂ വുടമകള്‍ക്ക് നല്‍കണമെന്നാണ് ഭൂവുടമകളുടെ ആവശ്യം.