ചിറക്കടവ്: കായികാധ്യാപനത്തിന്റെ ട്രാക്കിൽ മൂന്നു പതിറ്റാണ്ടെത്തെ സ്തുത്യർഹ മായ സേവനത്തിനൊടുവിൽ തോമസുകുട്ടി സാർ പടിയിറങ്ങുകയാണ്. ചിറക്കടവ് സെന്റ് ഇഫ്രേംസ് സ്‌കൂളിനെ കായിക ഭൂപടത്തിൽ എത്തിച്ചതിന്റെ നിറഞ്ഞ ചാരിതാ ർഥ്യത്തോടെ. സ്‌കൂൾ തുടങ്ങിയകാലം മുതൽ സേവനം അനുഷ്ടിച്ച അധ്യാപകരിലെ അവസാനത്തെ കണ്ണിയാണ് ചിറക്കടവ് വള്ളിക്കുന്നേൽ തോമസ് ജേക്കബ് നാളെ (31) സർവീസിൽ നിന്നും വിരമിക്കും.അത്‌ലറ്റിക്‌സിലും ഗെയിംസിലും നിരവധി താരങ്ങൾ ഇദ്ദേഹത്തിന്റെ ശിക്ഷണത്തിൽ ഉദയം ചെയ്തു. ദേശീയ താരങ്ങളായ താരിഖ് അമാൻ,ജോസഫ് ചാക്കോ, ചിപ്പി രാജൻ, ആശാ ജോസഫ് എന്നീ സംസ്ഥാന താരങ്ങൾ ഇദ്ദേഹത്തിന്റെ ശിക്ഷണത്തിലൂടെ വളർന്നവരാണ്.കഴിഞ്ഞ ഒൻപതു വർഷമായി സെന്റ് ഇഫ്രേംസ് സ്‌കൂൾ കാഞ്ഞിരപ്പള്ളി സബ്ജില്ല ഗെയിംസിൽ ചാമ്പ്യന്മാരും ഗുസ്തിയിൽ രണ്ടാം സ്ഥാനക്കാരുമാണ്.കാഞ്ഞിരപ്പള്ളി സബ്ജില്ല അത്‌ലറ്റിക്‌സ് ആൻഡ് ഗെയിംസ് സെക്രട്ടറിയായിരുന്ന തോമസ് ജേക്കബ് ലാളിത്യം നിറഞ്ഞ പെരുമാറ്റത്തന് ഉടമകൂടിയാണ്.