കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പഴയപള്ളിയിലെ വിശുദ്ധ സെബാസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ചു നടന്ന ടൗണ്‍ പ്രദക്ഷിണം ഭക്തിസാന്ദ്രമായി. പുളിമാവില്‍ നി ന്നുള്ള കഴുന്നു പ്രദക്ഷിണം പള്ളിയിലെത്തിയതിനു ശേഷമാണ് ടൗണ്‍ പ്രദക്ഷിണം ആരം ഭിച്ചത്. പ്രത്യേക വസ്ത്രധാരണത്തോടെയാണ് ഇടവകയിലെ വിവിധ സംഘടനകള്‍ പ ങ്കെടുത്തത്.  നോന്‌പെടുത്തും ഒരേനിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചവരുമായിരുന്നുതി രുനാളിനു രൂപങ്ങള്‍ വഹിച്ചത്. വിവിധ സംഘങ്ങളുടെ വാദ്യമേളങ്ങളും പ്രദക്ഷിണ ത്തിന് കൊഴുപ്പേകി.വിവിധ സ്ഥലങ്ങളില്‍  ഭക്തി ഗാനമേള സംഘങ്ങളും ഉണ്ടായിരുന്നു.വിവിധ സംഘടനക ളുടെയും വ്യാപാരസ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ വൈദ്യുത ദീപാലങ്കാരങ്ങളും വിശുദ്ധരുടെ രൂപങ്ങളും സ്ഥാപിച്ചിരുന്നു. ഗ്രോട്ടോ ജംഗ്ഷന്‍, ബാങ്കു ജംഗ്ഷന്‍, കടമപ്പു ഴ ജംഗ്ഷന്‍, കുരിശു ജംഗ്ഷന്‍, സിവില്‍സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് ജംഗ്ഷന്‍, പേട്ട ജംഗ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ടാക്‌സി ഡ്രൈവേഴ്‌സും നാട്ടുകാരും ചേര്‍ന്ന് പ്രദക്ഷിണത്തെ വരവേറ്റു.

കാഞ്ഞിരപ്പള്ളിയിലെ ചരിത്ര പ്രസിദ്ധമായ ടൗണ്‍ പ്രദക്ഷിണത്തിനും പള്ളിയിലെ തിരുകര്‍മ്മങ്ങള്‍ക്കും പങ്കു ചേരാന്‍ വിദൂര സ്ഥലങ്ങളില്‍ നിന്നും വിശ്വാസികള്‍ എത്തിയിരുന്നു. കാഞ്ഞിരപ്പള്ളിയില്‍ നിന്നു വിവാഹം കഴിച്ചയച്ചവരും  മറ്റിടങ്ങളിലേക്ക് സ്ഥലം മാറിപ്പോയവരും സെബസ്ത്യാനോസിന്റെ തിരുനാളില്‍ പങ്കെടുക്കാന്‍ എത്തുന്നത് പതിവാണ്. ഈ പതിവ് ഇക്കുറിയും ഇവര്‍ തെറ്റിച്ചില്ല. ആയിരക്കണക്കിന് വിശ്വാസികളാണ് പ്രദക്ഷിണത്തില്‍ പങ്കുച്ചേര്‍ന്നത്.