കൊടുംവേനലിൽ ദാഹിച്ചു വലഞ്ഞ് എത്തുന്നവർക്ക് യഥേഷ്ടം കുടിക്കാൻ യോഗാചാ ര്യൻ സഞ്ജയ് ആനന്ദിന്റെ വീടിന്റെ മുൻപിൽ സ്ഥാപിച്ചിരിക്കുന്ന മൺ കൂജയിലെ വെള്ളം.ദാഹിച്ചു വരുന്ന ഈ വഴിയിലെ യാത്രക്കാരായ കുട്ടികളും മുതിർന്നവരും ഇതിന്റെ രുചിയറിഞ്ഞവരാണ്.

കിണർ വെള്ളം ഫിൽട്ടർ ചെയ്താണ് ചിറക്കടവ് മഹാദേവ ക്ഷേത്രത്തിന് മുൻഭാഗത്തു ള്ള ആനന്ദഭവൻ വീടിന്റെ ഗേറ്റിനു മുൻപിലെ മൺ കൂജയിൽ നിറച്ചിരിക്കുന്നത്. വെ ള്ളം വെയിലേറ്റ് ചൂടാവാതിരിക്കാനായി കൂജയ്ക്ക് മുകളിൽ ചണ ചാക്ക് നനച്ചിട്ടിരി ക്കുകയാണ്.

കൂടുതലും കുട്ടികളാണ് വെള്ളത്തിന്റെ ഉപയോക്താക്കൾ. ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങി കയറ്റം കയറി വരുന്നവരും ഈ മൺ കൂജയിലെ വെള്ളത്തിന്റെ രുചി അറിഞ്ഞാണ് പിന്നീടുള്ള യാത്ര.