മൂന്നര പതിറ്റാണ്ട് കാലം മുന്നിൽ കണ്ട് അന്ന് വികസന പ്രവർത്തനങ്ങൾക്കായി എ ക്സ്സൈസ് വകുപ്പിൽ നിന്നും ഏറ്റെടുത്ത സ്ഥലത്ത് അനശ്വര സിനിമാ താരം തിലകന് സ്മാരകമുയരുന്നു.1987 ലെ നായനാർ സർക്കാരിൻ്റെ കാലത്ത് അന്നത്തെ നിയമ സഭാം ഗമായിരുന്ന കെ ജെ തോമസിൻ്റെ പരിശ്രമഫലമായിട്ടാണ് മുണ്ടക്കയം ബസ് സ്റ്റാൻഡി നോട് ചേർന്നുള്ള എക്സ് സൈസ് വകുപ്പിൻ്റെ ഒരേക്കറിലധികം സ്ഥലം മുണ്ടക്കയം പ ഞ്ചായത്തിന് വിട്ടു നൽകിയത്. അന്നത്തെ എക്സൈസ് കമ്മീഷണറും സാഹിത്യകാ രനുമായ എൻ എസ് മാധവൻ ഐഎഎസ് സ്വന്തം വകുപ്പിലെ ഉദ്യോഗസ്ഥരുടെ എതി ർപ്പ് തള്ളിമാറ്റിയാണ് എക്സ് സൈസിൻ്റെ സ്ഥലം വിട്ടുനൽകിയത്.

അഭിനയ സാമ്രാട്ട് തിലകൻ്റെ കലാജീവിതത്തിൻ്റെ തുടക്കകേന്ദ്രമായ മുണ്ടക്കയത്ത് ഇദ്ദേഹത്തെ എന്നും ഓർമ്മിക്കത്തക്കവിധം ഒരു സ്മാരകം ഉണ്ടാകണമെന്ന ആവശ്യം കാലങ്ങളായി ഉയർന്നു വരികയായിരുന്നു. കഴിഞ്ഞ പിണറായി സർക്കാരിൻ്റെ കാല ത്ത് അന്നത്തെ ധനകാര്യ മന്ത്രി തോമസ് ഐസക്കുമായി കെ ജെ തോമസ് ഇത് ചർച്ച ചെയ്തതോടെ അന്നത്തെ ബജറ്റിൽ ഇതിനുള്ള തുക വകയിരുത്തുകയായിരുന്നു.രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറിയതോടെ സെബാസ്ത്യൻ കുളത്തുങ്കൽ എം എൽ എ യും ജില്ലാ ആസൂത്രണ സമിതിയംഗവും സിപിഐ എം കാഞ്ഞിരപ്പള്ളി ഏ രിയാ സെക്രട്ടറിയുമായ കെ രാജേഷ്, മുണ്ടക്കയം പഞ്ചായത്ത് പ്രസിഡണ്ട് രേഖാ ദാ സ് ,സ്ഥിരം സമിതി അധ്യക്ഷൻ സി വി അനിൽകുമാർ എന്നിവർ ഇപ്പോഴത്തെ ധന കാര്യ മന്ത്രി കെ എൻ ബാലഗോപാലന് പ്രത്യേകം നിവേദനം നൽകിയതോടെയാണു് ഇതിനായി മൂന്നു കോടി രൂപയുടെ അനുമതി നൽകിയത്. ഒരു കോടി രൂപ പ്ലാൻ ഫ ണ്ടിൽ നിന്നും രണ്ടു കോടി രൂപ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നു മാണ് ഇതിനു ചെലവഴിക്കുക.
ഫെബ്രുവരി 22 ന് വൈകുന്നേരം അഞ്ചിന് മന്ത്രി വിഎൻ വാസവൻ ഇതിന് തറക്കല്ലി ടും.മുൻ നിയമസഭാംഗവും ദേശാഭിമാനി ജനറൽ മാനേജരുമായ കെജെ തോമസ് മുഖ്യ പ്രഭാഷണം നടത്തും. സെബാസ്റ്റൻകുളത്തുങ്കൽ എംഎൽഎ അധ്യക്ഷനാകും.വിവാഹ – വിനോദ – പൊതു പരിപാടികൾ എന്നിവയ്ക്കുള്ള ഓഡിറ്റോറിയം, ചരിത്ര മൂസിയം, നാടക കളരി, സംഗീത – നൃത്ത പരിശീലന കേ ന്ദരം, ലോകോത്തര സിനിമ പ്രദർശന കേന്ദ്രം, വായനാ വസന്തം തിരിക്കുന്ന റഫറൻസ് ലൈബ്രറി, വാദ്യോപകരണ ഓപ്പൺ സ്റ്റേജ് തുടങ്ങിയവ സ്മാരക മന്ദിരത്തിൽ പ്രവർത്തിക്കും.