സംസ്ഥാന സർക്കാർ മൂന്നു കോടി രൂപ ചെലവിൽ മുണ്ടക്കയത്തു നിർമ്മിക്കുന്ന തി ലകൻ സ്മാരക സാംസ്ക്കാരിക സമുച്ചയത്തിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു മന്ത്രി. കലയോടും കലാകാരൻമാരോടും എന്നും ഐക്യപ്പെടുന്ന സർക്കാരാണ് കേര ളം ഭരിക്കുന്നത. നാടക-സിനിമാ മേഖലയിൽ ഏറെ വ്യത്യസമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച തിലകൻ ലോകത്തിനു തന്നെ മാതൃകയാണ്. ജൻമിനാടുവാഴത്തിനെ തിരെ ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ചതിലകനെന്ന അഭിനയ സാമ്യാട്ട് എന്നും മുതൽ കുട്ടാണെന്നും മന്ത്രി പറഞ്ഞു.
തിലകൻ സ്മാരകം നാടിനാവശ്യമാണെന്ന് മുൻ നിയമസഭാംഗവും ദേശാഭിമാനി ജനറ ൽ മാനേജരുമായ കെ ജെ തോമസ് മുഖ്യ പ്രഭാഷണത്തിൽ പറഞ്ഞു. നാടിൻ്റെ വിക സ നത്തിൽ ശ്രദ്ധയൂന്നി കേരള ത്തിലെ എൽഡിഎഫ് സർക്കാർ മുന്നോട്ടു പോകുമ്പോൾ ഇതിനെ അട്ടിമറിക്കുവാൻ ചിലർ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്. പ്രബുദ്ധരായ കേരളത്തിലെ ജനങ്ങളുടെ മുന്നിൽ വിലപോവില്ലെന്നും കെജെ തോമസ് പറഞ്ഞു.
ചടങ്ങിൽ സെബാസ്ത്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷനായി. മുണ്ടക്കയം പ ഞ്ചായത്ത് പ്രസിഡണ്ട് കെഎം രേഖാ ദാസ്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്ര സിഡണ്ട് അജിതാ രതീഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശുഭേഷ് സുധാകര ൻ, അംഗം പിആർ അനുപമ, പികെ പ്രദീപ്, ജോഷിമംഗലം, ദിലീഷ് ദിവാകരൻ ,സി വി അനിൽകുമാർ,ഷിജി ഷാജി,ബിൻസി മാനുവൽ,ഫൈസൽ മോൻ, പ്രസന്ന ഷിബു, കെഎൻ സോമരാജൻ, സുലോചനാ സുരേഷ്, പിഎ രാജേഷ്, കെറ്റി റെയ്ച്ചൽ, ഷീല മ്മ ഡോമിനിക്, സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ രാജേഷ്, കുര്യാക്കോസ്, ചാർലി കോശി, രാജീവ് അലക്സാണ്ടർ, അനിൽ സുനിത, ആർസി നായർ, പിജി വസന്തകുമാരി, നിമ്മി ജേക്കബ് എന്നിവർ സംസാരിച്ചു.
കെട്ടിടവിഭാഗം കോട്ടയം എക്സിക്യൂട്ടീവ് എൻജിനിയർ പി ശ്രീലേഖ റിപ്പോർട്ട് അവതരി പ്പിച്ചു.തിലകൻ്റെ മകൻ ഷിബു തിലകനും ഭാര്യയും ചടങ്ങിൽ പങ്കാളികളായി.