പെരുവന്താനം പഞ്ചായത്തിൽ മണിക്കൽ എസ്റ്റേറ്റിൽ ജനിച്ചു വളർന്ന മലയാള സിനി മയിലെ പെരുന്തച്ചൻ പത്മശ്രീ തിലകന്റെ പത്താമത് ചരമവാർഷികത്തിന്റെ ഭാഗ മായി പൂമരത്തണൽ പ്രകൃതി കുടുംബവും പെരുവന്താനം ദേശീയവായനശാലയും സംയുക്തമായി തിലകൻ അനുസ്മരണ പരിപാടി നടത്തി. പ്രസിഡണ്ട് എൻ.എ ജലീലി ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അഴുത ബ്ലോക്ക് പഞ്ചായത്ത് അംഗം കെ ആർ വിജയൻ ഉദ്ഘാടനം ചെയ്തു.

പൂമരത്തുണൽ കോഡിനേറ്റർ സുനിൽ സുരേന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിലർ എൻ.എ വഹാബ്, ടി.എ തങ്കച്ചൻ,വി.എ.അൻസാരി, സുഷിത .സി, താരിഖ് അസീസ് എന്നിവർ സംസാരിച്ചു.