വീടിന്റെ അടുക്കളവാതില്‍ കുത്തിതുറന്ന് പകല്‍ മോഷണശ്രമം. കാഞ്ഞിരപ്പള്ളി ബിഷ പ്പ് ഹൗസിന് സമീപം കിഴക്കേത്തലയ്ക്കല്‍ തോമസ് ജോര്‍ജിന്റെ വീട്ടിലാണ് തിങ്കളാ ഴ്ച പകലാണ് മോഷ്ണ ശ്രമം നടന്നത്. വീടിന്റെ അലമാരയിലും മറ്റും ഷെല്‍ഫുകളിലും ഇരുന്ന സാധനങ്ങള്‍ വാരി വലിച്ചിട്ട നിലയിലായിരുന്നു. ഒരു ജനലിന്റെ ചില്ല് തകര്‍ക്കു കയും ചെയ്തു. തോമസ് ജോര്‍ജ് വര്‍ഷങ്ങളായി അമേരിക്കയിലാണ് താമസം.

വൈകിട്ട് 4.30തോടെയാണ് വീടിന്റെ അടുക്കളവാതില്‍ കുത്തിതുറന്ന നിലയില്‍ അയല്‍വാസികള്‍ കാണുന്നത്. തുടര്‍ന്ന് ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. പകല്‍ സമയത്താ ണ് മോഷ്ണം നടന്നതെന്നാണ് സംശയം. അയല്‍വാസികള്‍ വീടിന്റെ പുറക്ഭാഗത്ത് നി ന്ന് ശബ്ദം കേട്ടിരുന്നു. ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി.