കാഞ്ഞിരപ്പള്ളി: ജോലി കഴിഞ്ഞ് തന്നിച്ച് വീട്ടിലേക്ക് പോയ വീട്ടമ്മയുടെ ഒന്നര പവന്‍ സ്വര്‍ണ മാല ബൈക്കിലെത്തിയ സംഘം പൊട്ടിച്ചെടുത്ത് കടന്നു കളഞ്ഞു. വെട്ടുവേലി നരിക്കരക്കുന്നേല്‍ ശാന്തമ്മയുടെ മാലയാണ് ബൈക്കിലത്തിയ രണ്ട് പേര്‍ അപഹരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ആറിന് ആനക്കല്ല് പുളിമാവ് റോഡിലാണ് സംഭവം. ആനക്കല്ലില്‍ തയ്യല്‍ ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന ശാന്തമ്മ ഗാര്‍ഡന്‍ സ്‌കൂളിനു സമീപത്തെത്തിയപ്പോഴാണ് ബൈക്കിലെത്തിയവര്‍ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ചു കടന്ന് കളഞ്ഞത്. പിന്നിട് ശാന്തമ്മ ബഹളം വയ്ക്കുകയും വാര്‍ഡംഗം അടക്കമുള്ളവരെ വിളിച്ച വരുത്തുകയും ആയിരുന്നു. ഇവര്‍ പറഞ്ഞത് അനുസരിച്ച് കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.