തിടനാട് സർവ്വീസ് സഹകരണ ബാങ്ക് ഭരണം നിലനിർത്തി ജനപക്ഷം.ഒരു സീറ്റിൽ വിജയിച്ച എൽ ഡി എഫിനും തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ നേട്ടം…
തിടനാട് സർവ്വീസ് സഹകരണ ബാങ്കിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ജനപക്ഷത്തിന് വീണ്ടും വിജയം.തോമസ് വടകര നയിച്ച ജനകീയ പാനലാണ് വിജയിച്ചത്. ഇതിനിടെ പാനലിന് പൂർണമായി വിജയം നേടാനാകാത്തത് വിജയത്തിലും ജനപക്ഷത്തിന് കല്ലു കടിയായി. സി പി എം ലോക്കൽ കമ്മറ്റിയംഗം കൂടിയായ രാജു വലിയ വീട്ടിലാണ് എൽഡിഎഫ് പാനലിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. കാലങ്ങളായി പി.സി ജോർജ് നേതൃത്വം നൽകുന്ന ജനപക്ഷത്തിനാണ് ബാങ്കിൻ്റെ ഭരണം.
ഇക്കുറിയും പാനലൊ ന്നാകെ വിജയം നേടും എന്നായിരുന്നു ജനപക്ഷത്തിൻ്റെ പ്രതീ ക്ഷ. എന്നാൽ ഈ കണക്ക് കൂട്ടൽ തെറ്റിച്ചാണ് എൽഡിഎഫിൻ്റെ ഒരംഗം തെരഞ്ഞെടു ക്കപ്പെട്ടത്.യു.ഡി.എഫ് മത്സരിക്കാതിരുന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ആയി രുന്നു ജനപക്ഷത്തിൻ്റെ  എതിരാളികൾ. മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി വാശി യേറിയ പോരാട്ടമായിരുന്നു ഇക്കുറി. പഞ്ചായത്തംഗങ്ങളും, ബ്ലോക്ക്‌ പഞ്ചായത്ത് അം ഗങ്ങളും, സിപിഎം ഏരിയ , ലോക്കൽ ഭാരവാഹികളും അടക്കം എൽ ഡി എഫിന് വേണ്ടി  മത്സര രംഗത്തിറങ്ങിയിരുന്നു.