കാഞ്ഞിരപ്പള്ളി: പൂതക്കുഴി മുഹയുദ്ദീൻ ജുമ മസ്ജിദിന്റെ ഒാഫിസിൽ മോഷണം.
ഒാഫിസിലെ സ്റ്റീൽ അലമാരയുടെ വാതിൽ തിക്കി തുറന്ന് 4298 രൂപ മോഷ്ടിച്ചു.
അലമാരയിൽ സൂക്ഷിച്ചിരുന്ന താക്കോൽ എടുത്ത് നേർച്ചക്കുറ്റി തുറന്നും പണം
അപഹരിച്ചു.വെള്ളിയാഴ്ച്ച രാത്രിയിലാണ് മോഷണം നടന്നത്.

മസ്ജിദിനോട് ചേർന്നുള്ള ഒാഫിസിന്റെ മുൻഭാഗത്ത് അലുമിനിയം ഫാബ്രിക്കേഷൻ ചെയ്ത ഗ്ളാസ് ഫ്രെയിമിന്റെ മുകളിലുള്ള വിടവിലൂടെയാണ് മോഷ്ടാവ് അകത്തു കടന്നതെന്നാണ് കരുതുന്നത്. ഒാഫിസിൽ ഉണ്ടായിരുന്ന   സ്റ്റീൽ അലമാരയുടെ മുകൾ ഭാഗത്ത് കമ്പിപാര പോലുള്ള വസ്തുകൊണ്ട് തിക്കി തുറന്നാണ് മോഷണം നടത്തി യിരിക്കുന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന താക്കോൽ എടുത്ത് ദേശീയ പാതയോ രത്ത് സ്ഥാപിച്ചിരുന്ന നേർച്ചക്കുറ്റി തുറന്നും പണം അപഹരിച്ചു.

തുടർന്ന് താക്കോൽ അവിടെ ഉപേക്ഷിച്ചു. പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.