പാതിരാത്രിയില്‍ വീട് കുത്തിത്തുറന്ന് ഉറങ്ങി കിടന്ന യുവതിയുടെ സ്വര്‍ ണമാല രണ്ടംഗ സംഘം കവര്‍ന്നു. നഷ്ടമായത് മൂന്നര പവന്റെ മാല. മാല പൊട്ടിച്ചെടുക്കുന്നതിടിയില്‍ യുവതിയുടെ കഴുത്തിന് പരുക്ക്.
രണ്ടംഘ മോഷണം സംഘം വീടിനകത്തു കയറി മാല പൊട്ടിച്ച് കടന്ന് കളഞ്ഞത്.
കാഞ്ഞിരപ്പള്ളി കുന്നുംഭാഗം മുണ്ടക്കല്‍ ചന്ദ്രന്‍പിള്ളയുടെ വീട്ടില്‍ ഞാ യറാഴ്ച്ച വെളുപ്പിന് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. അടുക്കള യുടെ വാതിലിന്റെ പൂട്ട് കുത്തിത്തുറന്ന ശേഷം വീടിനകത്തു കയറിയ മോഷ്ടാക്കള്‍ ചന്ദ്രന്‍പിള്ളയുടെ ഭാര്യ ലളിതാമ്മയും മകള്‍ അര്‍ച്ചനയും കിടന്നിരുന്ന മുറി തുറന്നു. ശബ്ദം കേട്ടുണര്‍ന്ന അര്‍ച്ചന ലൈറ്റിട്ടതോടെ മുറിയില്‍ പ്രവേശിച്ച മോഷ്ടാക്കള്‍ പേടിക്കേണ്ടെന്നും പറഞ്ഞു. അര്‍ച്ചന യുടെ കഴുത്തില്‍ കിടന്ന മൂന്നര പവന്‍ വരുന്ന മാല പൊട്ടിച്ചെടുത്ത് രക്ഷ പ്പെടുകയായിരുന്നു.

മാലപ്പൊട്ടിക്കുന്നതിനിടയില്‍ അര്‍ച്ചനയുടെ കഴുത്തിന് നേരിയ മുറിവ് ഏറ്റു. തുടര്‍ന്ന് അര്‍ച്ചന ബഹളം കൂട്ടിയതോടെ വീട്ടുകാരും മറ്റും ഉണര്‍ ന്നെങ്കിലും അപ്പോഴേക്കും മോഷ്ടാക്കള്‍ രക്ഷപ്പെട്ടിരുന്നു.സംഭവത്തെ തുടര്‍ന്ന് പൊന്‍കുന്നം പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. കോട്ടയത്തു നിന്നും വിരലടയാള വിദഗ്ദരും പോലീസ് നായയും സ്ഥല ത്തെത്തി പരിശോധന നടത്തി.

വീടിന് മുന്‍പില്‍ പട്ടിയുണ്ടായിരുന്നതിനാല്‍ മോഷ്ടാക്കള്‍ പിന്നാമ്പുറം വഴിയിലെ കയ്യാല ചാടികടന്നാണ് എത്തിയത്. എല്‍ഇഡി ടോര്‍ച്ചുള്ള സിഗററ്റ് ലൈറ്ററും ഒരു കൈലിയും സംഭവ സ്ഥലത്തു നിന്നും പൊലീസ്
കണ്ടെടുത്തു.ജനപക്ഷം ജില്ലാ പ്രസിഡന്റ് ആന്‍ണി മാര്‍ട്ടിന്റെ വീടിന്റെ അടുക്കളയുടെ ജനാലയും മോഷ്ടാക്കള്‍ തുറന്നെങ്കിലും അകത്തു കയറാ നായില്ല.