അർദ്ധരാത്രിയിൽ ഓട്ടോറിക്ഷാ ഡ്രൈവറുടെ മൊബൈലുമായി വിദ്യാർത്ഥിയും യുവാ വും കടന്നു. വെള്ളിയാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെ മുണ്ടക്കയം ഏന്തയാർ ശുഭാ നന്ദ ആശ്രമത്തിന് സമീപത്താണ് സംഭവം…
മുണ്ടക്കയം ബസ് സ്റ്റാന്റിന് സമീപത്ത് നിന്നും രാത്രി പത്തേകാലോടെയാണ് പന്ത്രണ്ടും ഇരുപത്തിയാറും വയസു തോന്നിക്കുന്ന വിദ്യാർത്ഥിയും യുവാവും ഏന്തയാറിന് മുണ്ട ക്കയം മുപ്പത്തിനാലാം മൈൽ കീച്ചംപാറ സ്വദേശിയായ രാജന്റെ ഓട്ടോ ഓട്ടം വിളിച്ച ത്. ഏന്തയാർ ശുഭാനന്ദ ആശ്രമത്തിന് സമീപം എത്തിയപ്പോൾ ഓട്ടോ കൂലിക്കായി വീട്ടു കാരെ വിളിക്കാനായി ഫോൺ ആവശ്യപ്പെട്ടു.മൂത്രശങ്കയിലായിരുന്ന രാജൻ ശങ്ക തീർ ക്കാനായി ഓട്ടോയിൽ നിന്നും വെളിയിൽ ഇറങ്ങിയതോടെ യാത്രികർ രാജന്റെ സ്മാർട്ട് ഫോണുമായി ഓടി രക്ഷപ്പെട്ടു.
സ്ഥലവും വഴിയും നിശ്ചയമില്ലാതിരുന്ന രാജൻ സമീപ പ്രദേശങ്ങളിൽ ഇവരെ തിര ഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഇദ്ദേഹം സമീപത്തെ വീടുകളിലെത്തി അന്വേ ഷിച്ചങ്കിലും ഇവരെ കണ്ടെത്താനായില്ല. രാജൻ ശനിയാഴ്ച്ച രാവിലെ മുണ്ടക്കയം പോ ലീസിൽ പരാതി നൽകി. തുടർന്ന് ഇവർ നടത്തിയ അന്വേഷണത്തിൽ സ്റ്റാന്റിന് സമീപ ത്തെ കടയിലെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്.