ഹർത്താൽ ദിനത്തിൽ പെട്രോൾ കവർന്ന മോഷ്ടാക്കൾ ക്യാമറായിൽ കുടുങ്ങി. കാഞ്ഞിര പ്പള്ളി കുരിശുകവലയിലെ തിയേറ്ററിനോട് ചേർന്ന് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ വ രാന്തയിൽ ജാറിൽ സൂക്ഷിച്ചിരുന്ന പെട്രോളാണ് രണ്ടംഗ സംഘം മോഷ്ടിച്ചത്. ബൈക്ക് ത ള്ളിക്കൊണ്ട് വന്ന രണ്ട് യുവാക്കൾ ആദ്യം കുപ്പിയുമായെത്തി പെട്രോൾ മോഷ്ടിക്കുന്നത് ദൃശ്യങ്ങളിലുണ്ട്.

ക്യാമറ കണ്ട് മുഖം പൊത്തിയ യുവാക്കളിലൊരാൾ പിന്നീട് ഗേറ്റ്‌ ചാടിക്കടന്ന് എത്തി ജാറിൽ അവശേഷിച്ചിരുന്ന പെട്രോളും കടത്തുകയായിരുന്നു. മറ്റ് ബൈക്കുകളിൽ നിന്ന് പെട്രോൾ ഊറ്റുവാനായെത്തിയ മോഷ്ടാക്കൾ ജാറിൽ സൂക്ഷിച്ചിരുന്ന പെട്രോൾ കണ്ട് ഇതുമായി കടന്നു കളയുകയായിരുന്നു എന്നാണ് സൂചന. പട്ടാപകൽ നടന്ന മോഷണം എന്തായാലും ക്യാമറായിൽ കൃത്യമായി പതിഞ്ഞിട്ടുണ്ട്.