ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പി ച്ചു. കുന്നുംഭാഗം ജനറൽ ആശുപത്രിക്കു സമീപം ശനി‍യാഴ്ച രാത്രി 7.30നായിരുന്നു സംഭവം. ആശുപത്രിക്കു സമീപത്തെ തട്ടുകടയിലെ തൊഴിലാളിയുടെ ബൈക്കാണ് മോ ഷ്ടിക്കാൻ ശ്രമിച്ചത്. പാറത്തോട് വേങ്ങത്താനം സ്വദേശി ജയകൃഷ്ണ (18) നാണ് ബൈക്ക് മോഷ്ടിക്കുന്നതിനിടയിൽ നാട്ടുകാർ പിടികൂടിയത്.  തുടർന്ന് സംഭവമറിഞ്ഞെത്തിയ പൊൻകുന്നം പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.

ഒരു വർഷം മുന്പ് മുണ്ടക്കയം ഫെസ്റ്റൂൺ കേബിൾ ഓഫീസിൽ നിന്ന് ബൈക്ക് മോഷ്ടിച്ച കേസിൽ പോലീസ് ഇയാളെ പിടികൂടിയിരുന്നു. അന്ന് പ്രായപൂർത്തിയായില്ലെന്നാ കാരണത്താൽ വിട്ടയച്ചിരുന്നു. സമാനരീതിയിൽ വെള്ളിയാഴ്ച ഇയാൾ കാഞ്ഞിരപ്പള്ളി കുരിശുങ്കലിൽ നിന്നും ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ചെങ്കിലും  പോലീസ് ഇയാളെ പിടി കൂടി താക്കിത് നൽകി വിട്ടയച്ചു. ഇതിനു ശേഷമാണ് കുന്നുംഭാഗത്തു നിന്നും നാട്ടുകാർ പിടികൂടിയത്. ഇയാളെ കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.