കാഞ്ഞിരപ്പള്ളി:ബസ് യാത്രികന്റെ പണം അപഹരിക്കാന്‍ ശ്രമിച്ച മോഷ്ടാവിനെ പിടികൂടി. കോട്ടയം റെയില്‍വേ കോളനി താമസിക്കുന്ന സന്തോഷ് (48)നെയാണ് പോലീസ് പിടികൂടിയത്. ഇയാള്‍ കഴിഞ്ഞ ദിവസം സ്വകര്യ ബസ് സ്റ്റാന്‍ഡില്‍ വെച്ച് ബസ് യാത്രികന്റെ പോക്കറ്റില്‍ നിന്നും രൂപ മോഷ്ടിക്കാന്‍ ശ്രമം നടത്തിയിരുന്നു.

പിടിക്കപ്പെടുമെന്ന് അറിഞ്ഞതോടെ ഇയാള്‍ ബസില്‍ നിന്നും ഇറങ്ങി രക്ഷപെടുകയാ യിരുന്നു. തുടര്‍ന്ന് എസ്.ഐ എ.എസ് അന്‍സലിന്റെ നേതയത്വത്തില്‍ ഇയാളെ പേട്ടക്കവലയില്‍ നിന്നും പിടികൂടുകയായിരുന്നു. കോട്ടയം ഈസ്റ്റ്, വെസ്റ്റ് പോലീസ് സ്റ്റേനുകളില്‍ ഇയാള്‍ക്കെതിരെ സമാനമായ കേസുകളുണ്ട്.