ഇരുപതോളം ഭവനഭേദന കേസുകളിൽ പെട്ട അന്തർജില്ല മോഷ്ടാവിനെ ഇടുക്കി ജില്ലാ പോലീസ് മേധാവി ആർ കറുപ്പസ്വാമി ഐപിഎസിൻ്റെ നിർദ്ദേശാനുസരണം കട്ടപ്പന DySP VA നിഷാദ് മോൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം പിടികൂടി.

അടുത്ത കാലയളവിൽ നടന്ന ഇരുപതോളം ഭവനഭേദന കേസുകളിൽ പെട്ട പ്രതിയായ തിരുവനന്തപുരം ജില്ല നെയ്യാറ്റിൻകര താലൂക്ക് പാറശാല വില്ലേജ് പാറശ്ശാല കരയിൽ പൂവരക് വിള വീട്ടിൽ വേലപ്പൻനായർ മകൻ 36 വയസ്സുള്ള സജു എന്നയാളെയാണ് അ റസ്റ്റ് ചെയ്തത് .

ഇടുക്കി ജില്ലയിലെ കട്ടപ്പന പോലീസ് സ്റ്റേഷൻ പരിധിയിൽ 13 കേസുകളും പെരുവ ന്താനം പോലീസ് സ്റ്റേഷൻ പരിധിയിൽ 2 കേസുകളും മുരിക്കാശ്ശേരി പോലീസ് സ്റ്റേ ഷൻ പരിധിയിൽ 3 കേസുകളും കോട്ടയം ജില്ലയിലെ പൊൻകുന്നം പോലീസ് സ്റ്റേഷ ൻ പരിധിയിൽ ഒരു കേസും ചെയ്തതായി തെളിഞ്ഞിട്ടുണ്ട് മാലപൊട്ടിക്കൽ കേസിൽ 2020 നവംബർ മാസത്തിൽ പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്ത പ്രതി 2021 ജനുവരി യിൽ പുറത്തിറങ്ങിയശേഷം ഇടുക്കി ജില്ലയിലെ വെള്ളിലാംകണ്ടം ഭാഗത്ത് വാടക യ്ക്ക് താമസിച്ച് മോഷണം നടത്തി വരവേയാണ് പിടിയിലായത് ഭവനഭേദനത്തിനായി പ്രത്യേകം ആയുധങ്ങൾ നിർമ്മിച്ച് തിരിച്ചറിയാത്ത വിധം മുഖംമൂടിയും കൈയുറക ളും തിരിച്ച് ആയുധങ്ങൾ പ്രത്യേകം ബാഗിലാക്കി രാത്രികാലങ്ങളിൽ ബൈക്കിലെ ത്തിയാണ് പ്രതി കൃത്യങ്ങൾ നടത്തിയിരുന്നത്.

പ്രധാന റോഡുകളോടുചേർന്ന ഒറ്റപ്പെട്ട വീടുകളാണ് പ്രതി മോഷണത്തിനായി തിര ഞ്ഞെടുത്തിരുന്നത്. പ്രതി മറ്റേതെങ്കിലും സ്ഥലങ്ങളിൽ സമാന കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്

കട്ടപ്പന IP വിശാൽ ജോൺസൺ,SI ദിലീപ് കുമാർ,SI സജിമോൻ ജോസഫ്,ASI ബേ സിൽ P ഐസക്,ASI സുബൈർ S,CPO ടോണി ജോൺ,CPO അനീഷ് VKഎന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്