മലയോര മേഖലയിൽ വിദ്യാഭ്യാസ രംഗത്ത് അറിവിന്റെ പുതു വെളിച്ചം തെളിയിച്ച നിരപേലച്ചൻ വിദ്യാഭ്യാസ രംഗത്തെ കുലപതിയായിരുന്നു. ദീർഘ വീക്ഷണത്തോടെ അദ്ദേഹം ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപങ്ങളെല്ലാം ഇന്ന് അറിവിന്റെ നിറകുടങ്ങളാ യി ഏറ്റവും മുന്നിൽ തല ഉയർത്തി നിൽക്കുന്നുണ്ട്.

1963 ൽ ചങ്ങനാശേരി മെട്രോപൊളിറ്റിയൻ പള്ളിയിൽ അസി.വികാരിയായി വൈദി ക ജീവിതം ആരംഭിച്ച ഫാ. ആന്റണി നിരപ്പേൽ എന്ന നിരപ്പേലച്ചൻ കാഞ്ഞിരപ്പള്ളി രൂപതയിലെ വിദ്യാഭ്യാസ രംഗത്ത് നിറസാന്നിദ്ധ്യമാവുകയായിരുന്നു. സെന്റ് ആന്റ ണീസ് എഡ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് സ്ഥപിച്ച അദ്ദേഹം നിലവിൽ ഇതിന്റെ ഡയറക്ടറായി തുടരുകയാണ്. സെന്റ് ആന്റണീസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകന്‍ എന്ന നിലയിലാണു ഫാ.ഡോ.ആന്റണി നിരപ്പേല്‍ ശ്രദ്ധേയനായത്. കോളജുകളും സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടും അടക്കം 10 സ്ഥാപനങ്ങള്‍ ഗ്രൂപ്പിനു കീഴിലുണ്ട്.

1980ൽ ചിറക്കടവ് സെന്റ് ഇഫ്രേംസ് ഹൈസ്കൂൾ,1986 ൽ ആനക്കല്ല് സെന്റ് ആന്റ ണീസ് പബ്ലിക്ക് സ്കൂൾ, 1993-ൽ സെന്റ് ആന്റണീസ് എഡ്യുക്കേഷണൽ ആന്റ് ചാരി റ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, 2000 ത്തിൽ ഇടക്കുന്നം മേരീ മേതാ പബ്ലിക്ക് സ്ക്കൂൾ.2004ൽ എസ്.എച്ച് പബ്ലിക്ക് സ്കൂൾ തു ടങ്ങിയ മേഖലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകനാണ്  നിരപേ ലച്ചൻ.

1993 ൽ ഇന്ന് പടർന്ന് പന്തലിച്ച് നിൽക്കുന്ന സെന്റ് ആന്റണീസ് കോളേജിന്റെ ആദ്യരൂപമായ സെന്റ് ആന്റണീസ് കോളേജ് ഓഫ് കംപ്യൂട്ടർ സയൻസ് എന്ന സ്ഥാപനം ആരംഭിക്കുകയും പിൻകാലത്തിൽ ഇത് ആയിരക്കണക്കിന് വിദ്യാർത്ഥികൾ പടിച്ചിറങ്ങിയ ഒരു മഹാ പ്രസ്ഥാനമായി മാറുകയുമായിരുന്നു. ഇന്ന് കേരളത്തിലെയും അന്യസംസ്ഥാനങ്ങളിലെയും യൂണിവേഴ്സിറ്റികളുടെ നിരവധി കോഴ്സ്യൂകളാണ് ഇവിടെ പഠിപ്പിക്കുന്നത്. സെന്റ് ആന്റണീസ് കോളേജ് ഓഫ് മാനേജ്മെന്റ് ആന്റ് ഫാഷൻ ടെക്നോളജി, മാനേജ്മെന്റ് ആന്റ് ടെക്നോളജി തുടങ്ങിയവയെല്ലാം നിരപേലച്ചന്റെ വിദ്യാഭ്യാസ രംഗത്തെ ദീർഘ വീഷണത്തിനുള്ള തെളിവുകളാണ്. വിദ്യാഭ്യാസ രംഗത്തെ ഈ മികവിന് എണ്ണിയാലൊടുങ്ങാത്ത ചെറുതും വലുതുമായ നൂറുകണക്കിന് അവാർഡുകളാണ് അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്.